ദുരന്തങ്ങളുടെ മാനേജ്മെന്റ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഹ്രസ്വകാലപരിശീലനം നേടാൻ വിദ്യാർഥികൾക്ക് അവസരം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്, മേയ്-ജൂൺ/ജൂലായ് മാസങ്ങളിൽ നടത്തുന്ന സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

* പ്രവർത്തനമേഖലകൾ

കമ്യൂണിറ്റി ബേസ്ഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ഫ്ലഡ് പ്രിപ്പറേഷൻ & മാനേജ്മെന്റ് ഫോറസ്റ്റ് ഫയർ ഇൻസിഡന്റ് റെസ്പോൺസ് എമർജൻസി ഓപ്പറേഷൻ സെന്റേഴ്സ് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് ക്യാമ്പ് മാനേജ്മെന്റ് റിലീഫ് മാനേജ്മെന്റ് സൈക്ലോൺ റിസ്ക് ഡിഡക്ഷൻ എർത്ത് ക്വേക്ക് റിസ്ക് ഡിഡക്ഷൻ അർബൻ റിസ്ക് മാനേജ്മെന്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ റിസ്ക് ഫൈനാൻസിങ് ആൻഡ് റസിലിയൻസ് ഡിസാസ്റ്റർ സൈക്കോ- സോഷ്യൽ കെയർ ചിൽഡ്രൺ ഇൻ എമർജൻസി.

പൂർണമായ പ്രവർത്തനമേഖലാപട്ടിക https://nidm.gov.in/-ൽ ഉള്ള ഇന്റേൺഷിപ്പ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

* സ്റ്റൈപ്പൻഡ്

വർക്ക്ഷോപ്പ്, കോൺഫറൻസ്, സെമിനാർ, പരിശീലനപരിപാടികൾ എന്നിവയിൽ പങ്കെടുക്കാനും ഇന്റേൺമാർക്ക് അവസരം ലഭിക്കും. രണ്ടുമാസമാണ് പ്രോഗ്രാം കാലയളവ്. മാസ സ്റ്റൈപ്പൻഡ് 10,000 രൂപ. ഫീൽഡ് വർക്ക് ട്രാവൽ അസിസ്റ്റൻസും സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ/മാപ് പർച്ചേസ് ചെലവും ലഭിക്കാം. പ്രോഗ്രാമിനുശേഷം ഇന്റേൺഷിപ്പ് റിപ്പോർട്ട് നൽകണം/പ്രസന്റേഷൻ നടത്തണം. റിപ്പോർട്ട് നൽകി, വിജയകരമായി പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് സാക്ഷ്യപത്രം നൽകും.

* യോഗ്യത

ബിരുദം, ബിരുദാനന്തരബിരുദം, മാസ്റ്റേഴ്സ് തല ഡിപ്ലോമ, എം.ഫിൽ എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

നോട്ടിഫിക്കേഷനോടുചേർന്നുള്ള മാതൃകാഫോമിൽ അപേക്ഷ നൽകാം. സി.വി. കൂടെ വെക്കണം. അപേക്ഷാർഥിയെ നാമനിർദേശം ചെയ്യുന്ന സ്ഥാപനം/ഏജൻസി വഴിയാണ് അപേക്ഷ നൽകേണ്ടത്. summerinterntrg001@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സോഫ്റ്റ് കോപ്പി മെയിൽ ചെയ്യണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

Content Highlights: Disaster management institute invites application for summer internship