രു കോഴ്‌സ് പഠിച്ച്‌കൊണ്ടിരിക്കേ മറ്റൊരു കോഴ്‌സ് ചെയ്യാമോ?. ജോലിചെയ്യുമ്പോള്‍ പഠിക്കാന്‍ അവസരം ലഭിക്കുമോ?. രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം മദ്രാസ് ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) നല്‍കും. പ്രോഗ്രാമിങ്, ഡാറ്റ സയന്‍സ് മേഖലയില്‍ താത്പര്യമുള്ള, മികച്ച കരിയര്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഐ.ഐ.ടി. നടത്തുന്ന ഡിപ്ലോമ ഇന്‍ പ്രോഗ്രാമിങ് ആന്‍ഡ് ഡാറ്റ സയന്‍സ് കോഴ്‌സില്‍ ചേരാം. എട്ടു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മദ്രാസ് ഐ.ഐ.ടി.യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനപരീക്ഷ ഡിസംബര്‍ 12ന് നടക്കും. പ്രായപരിധിയില്ല.  

*എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലം ആവശ്യമില്ല
*ഏതെങ്കിലും വിഷയത്തില്‍ ബിരുദം/രണ്ടുവര്‍ഷത്തെ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍]
*എവിടെയിരുന്നും പഠിക്കാം. മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം
*തൊഴില്‍സാധ്യത മെച്ചപ്പെടുത്താം: സര്‍ട്ടിഫൈഡ് പ്രോഗ്രാമര്‍/ഡാറ്റ സയന്റിസ്റ്റ്

ഡിപ്ലോമ ഇന്‍ പ്രോഗ്രാമിങ്

*ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് *പ്രോഗ്രാമിങ് ഇന്‍ ജാവ *പ്രോഗ്രാമിങ് ഇന്‍ പൈതണ്‍ *അഡ്വാന്‍സ്ഡ് എസ്.ക്യു.എല്‍. *ഡാറ്റാബേസ് ഡിസൈന്‍ *ഡെവലപ്പ് വെബ് അപ്ലിക്കേഷന്‍സ് *ഡെവലപ്പ് എ.പി.ഐസ്. ഫീസ്: 63,000. മൂന്നുമണിക്കൂര്‍ പ്രവേശനപരീക്ഷയില്‍ ഇംഗ്ലീഷ്, ആപ്റ്റിറ്റിയൂഡ് ആന്‍ഡ് ബേസിക് മാത്തമാറ്റിക്‌സ് മേഖലയില്‍നിന്നും ചോദ്യങ്ങള്‍.

ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ്

*ബിസിനസ് അനലറ്റിക്‌സ്, മെഷിന്‍ ലേണിങ് ടെക്‌നിക്‌സ്, ഡാറ്റ വിഷ്വലൈസേഷന്‍ ടൂള്‍സ്, സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിങ്. ഫീസ്: 63,000. നാലുമണിക്കൂര്‍ പ്രവേശനപരീക്ഷയില്‍ ഇംഗ്ലീഷ്, പ്രോഗ്രാമിങ് ഇന്‍ പൈതണ്‍, മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍നിന്ന് ചോദ്യങ്ങള്‍.

ഓര്‍മിക്കാന്‍

*അപേക്ഷ നവംബര്‍ 15 വരെ
*യോഗ്യതാപരീക്ഷ ഡിസംബര്‍ 12ന്
*കോഴ്‌സ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 2023
*ക്ലാസ് ഡിസംബര്‍ 27 മുതല്‍

ഫീസിളവ്

1ഡാറ്റ സയന്‍സ് ആന്‍ഡ് പ്രോഗ്രാമിങ് മേഖലയില്‍ നൈപുണിയുള്ളവരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവരുടെ അറിവ് വര്‍ധിപ്പിക്കാന്‍ കോഴ്‌സ് സഹായിക്കും. വിദ്യാര്‍ഥികളുടെ സാമൂഹികസാമ്പത്തിക അവസ്ഥ അനുസരിച്ച് 75 ശതമാനം ഫീസിളവ് ഐ.ഐ.ടി. നല്‍കുന്നുണ്ട്.

ഡോ. അനില്‍ സഹസ്രബുദ്ധെ
ചെയര്‍മാന്‍, എ.ഐ.സി.ടി.ഇ.

നൈപുണി വികസിപ്പിക്കാം

1വിദ്യാര്‍ഥികളെ അവസരങ്ങളുടെ ലോകത്തേക്ക് എത്തിക്കുന്നു. ലൈവ് ക്ലാസുകള്‍, പരിശീലനം, പ്രോജക്ടുകള്‍ എന്നിവ കോഴ്‌സിന്റെ ഭാഗമായുണ്ട്. പ്രൊഫഷണലുകള്‍ക്ക് അവരുടെ നൈപുണി വികസിപ്പിക്കാം.

തിരുമല അരോഹി
സീനിയര്‍ വൈസ് പ്രസിഡന്റ്
ഇന്‍ഫോസിസ്.