അപൂര്‍വവും ആകര്‍ഷണീയവുമായ കോഴ്സുകള്‍... വിദേശ സര്‍വകലാശാലയിലുള്‍െപ്പടെ പ്രാഗല്ഭ്യം തെളിയിച്ച അധ്യാപകര്‍... അത്യാധുനിക സൗകര്യത്തോടെയുള്ള ലാബുകള്‍... സര്‍വകലാശാലയുടെ ചെലവില്‍ കോഴ്സിന്റെ ഭാഗമായുള്ള ഫീല്‍ഡ് വര്‍ക്ക്... മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും കുട്ടികള്‍ക്കൊപ്പമുള്ള പഠനം... ഹോസ്റ്റല്‍ സൗകര്യം... ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ഉപരിപഠന കോഴ്സ് അഭ്യസിക്കാം കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍...
20 പി.ജി. കോഴ്സ്. വിവിധ വിഷയങ്ങളില്‍ പി.എച്ച്ഡി. ചെയ്യാനുള്ള സൗകര്യം. കാസര്‍കോട് ജില്ലയിലെ പെരിയ ഗ്രാമത്തിലാണ് ഈ കലാലയം. 2009-ലാണ് കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാല ആരംഭിച്ചത്. കാസര്‍കോട് നായന്മാര്‍മൂലയിലും കാഞ്ഞങ്ങാട് പടന്നക്കാട്ടും പഠനകേന്ദ്രങ്ങള്‍ സ്ഥാപിച്ചായിരുന്നു തുടക്കം.
ഇപ്പോള്‍ പെരിയയില്‍ തേജ്വസിനി ഹില്‍സ് എന്ന പേരില്‍ വിവിധ ബ്ലോക്കുകളിലായി ആസ്ഥാനമന്ദിരം. പടന്നക്കാടിനും നായന്മാര്‍മൂലയ്ക്കും പുറമെ കുണിയയിലും പഠനകേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ടയിലെ തിരുവല്ല എന്നിവിടങ്ങളിലും പഠനകേന്ദ്രങ്ങളുണ്ട്. ബി.എ. ഇന്റര്‍നാഷണല്‍ റിലേഷനില്‍ ബിരുദ കോഴ്സുമുണ്ട്.
തിരുവനന്തപുരം കാമ്പസില്‍ മാത്രമാണ് ബിരുദ കോഴ്സ് പഠിപ്പിക്കുന്നത്. എല്‍.എല്‍.എം. കോഴ്സിന്റെ കാമ്പസ് തിരുവല്ലയിലാണ്. ജനിതക സംബന്ധമായി പഠിപ്പിക്കുന്ന എം.എസ്സി. ജിനോമിക് സയന്‍സ്, ഭാഷയുടെ ഉത്ഭവവും ഉച്ചാരണവും വിഷയമായുള്ള എം.എ. ലിങ്ഗ്വിസ്റ്റിക്‌സ്, ജൈവ രസതന്ത്രത്തിന് എം.എസ്സി. ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലര്‍ ബയോളജി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവ ഇവിടുത്തെ എടുത്തു പറയേണ്ട കോഴ്സുകളാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരത്തോളം വിദ്യാര്‍ഥികളുണ്ടിപ്പോള്‍.
അപേക്ഷയ്ക്ക് സമയമായി
സെന്‍ട്രല്‍ യൂണിവേര്‍സിറ്റി കോമണ്‍ എന്‍ട്രസ് ടെസ്റ്റ് (CUCET) വഴി റാങ്ക്പട്ടികയില്‍ കയറിയാല്‍ മാത്രമേ കേന്ദ്രസര്‍വകലാശാലയിലെ പഠനം സാധ്യമാകൂ. www.cucet2016.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷയാണ് നല്‍കേണ്ടത്. മാര്‍ച്ച് ഒമ്പതുമുതല്‍ ഏപ്രില്‍ എട്ടുവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.
മെയ് രണ്ടാംവാരത്തിലാണ് എന്‍ട്രന്‍സ് ടെസ്റ്റ്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ജൂണില്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തും. കേരളത്തിനു പുറത്ത് പ്രധാനനഗരങ്ങളിലും എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഇടം നേടിയാല്‍...
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് കേരളത്തിനു പുറമെ രാജസ്ഥാന്‍, ഹരിയാണ, പഞ്ചാബ്, ജാര്‍ഖണ്ഡ്, കര്‍ണാടക, തമിഴ്നാട്, കശ്മീര്‍, ജമ്മു എന്നിവിടങ്ങളിലെ കേന്ദ്ര സര്‍വകലാശാലകളിലും പ്രവേശനത്തിനുള്ള യോഗ്യതയായി. ഇതില്‍ ഏതെങ്കിലും മൂന്നു സര്‍വകലാശാലകള്‍ക്ക് ഓപ്ഷന്‍ നല്കാം. റാങ്ക് പട്ടികയിലിടം നേടുന്നവരുടെ മാര്‍ക്കുകള്‍ പരിശോധിച്ച് അര്‍ഹമായ കോഴ്സുകളില്‍ പ്രവേശനംനല്കും.
മൂന്നു കോഴ്സുകള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷിക്കാം. അതായത്, ഒരു വിദ്യാര്‍ഥിക്ക് മൂന്നു സര്‍വകലാശാലയിലായി ഒമ്പത് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 7.5 ശതമാനവും ഒ.ബി.സി.ക്കാര്‍ക്ക് 27 ശതമാനവും സംവരണമുണ്ട്.
കോഴ്സുകള്‍, യോഗ്യതകള്‍
എം.എ. ഇക്കണോമിക്‌സ് (50 ശതമാനം മാര്‍ക്കോടെ ബിരുദം)
എം.എ. ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം)
എം.എ. ലിങ്ഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്നോളജി (ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം)
എം.എ. ഹിന്ദി (ഹിന്ദിയില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം)
എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (50 ശതമാനം മാര്‍ക്കോടെ ബിരുദം)
എം.എ. മലയാളം (മലയാളത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം)
എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ് (50 ശതമാനം മാര്‍ക്കോടെ ബിരുദം)
എം.എസ്.ഡബ്ല്യു. (50 ശതമാനം മാര്‍ക്കോടെ ബിരുദം)
എം.എഡ്. (50 ശതമാനം മാര്‍ക്കോടെ ബിരുദവും ബി.എഡും)
എം.എസ്സി. ആനിമല്‍ സയന്‍സ് (ബോട്ടണി, രസതന്ത്രം, ബയോകെമിസ്ട്രി ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപവിഷയമായെടുത്ത് 55 ശതമാനം മാര്‍ക്കോടെ ബി.എസ്സി. സുവോളജി പാസായിരിക്കണം)
എം.എസ്സി. ബയോകെമിസ്ട്രി ആന്‍ഡ് മോളിക്കുലാര്‍ ബയോളജി (55 ശതമാനം മാര്‍ക്കോടെ ബി.എസ്സി. കെമിസ്ട്രി/ബയോ കെമിസ്ട്രി)
എം.എസ്സി. കെമിസ്ട്രി (55 ശതമാനം മാര്‍ക്കോടെ കെമിസ്ട്രി ബിരുദം)
എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് (55 ശതമാനം മാര്‍ക്കോടെ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ബി.ടെക്ക്)
എം.എസ്സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് (55 ശതമാനം മാര്‍ക്കോടെ സയന്‍സ്/എന്‍ജിനീയറിങ്/അഗ്രികള്‍ച്ചറല്‍ സയന്‍സ്/ജിയോളജി)
എം.എസ്സി. ജിനോമിക് സയന്‍സ് (55 ശതമാനം മാര്‍ക്കോടെ ബി.എസ്സി. ബയോടെക്നോളജി/ബയോകെമിസ്ട്രി)
എം.എസ്സി. മാത്തമാറ്റിക്‌സ് (55 ശതമാനം മാര്‍ക്കോടെ ബി.എസ്സി. മാത്തമാറ്റിക്‌സ്)
എം.എസ്സി. പ്ലാന്റ് സയന്‍സ് (55 ശതമാനം മാര്‍ക്കോടെ ബി.എസ്സി. ബോട്ടണി/പ്ലാന്റ് സയന്‍സ്)
എം.എസ്സി. ഫിസിക്‌സ് (55 ശതമാനം മാര്‍ക്കോടെ ബി.എസ്സി. ഫിസിക്‌സ്)
എല്‍.എല്‍.എം. (50 ശതനമാനം മാര്‍ക്കോടെ എല്‍.എല്‍.ബി.)
മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എസ്സി. നഴ്സങ്/എന്‍ജിനീയറിങ്/ബിഫാം/ഫിസിയോ തെറാപ്പി/മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക്/സൈക്കോളജി/ലോ/ഇക്കണോമിക്‌സ്)