കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി.), ബയോടെക്‌നോളജി, ലൈഫ് സയന്‍സസ് എന്നീ മേഖലകളിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് (ജെ.ആര്‍.എഫ്.) അപേക്ഷിക്കാം. ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബെറ്റ്) വഴിയാണ് അര്‍ഹരാകുന്നവരെ കണ്ടെത്തുക.  

യോഗ്യത: ബയോടെക്‌നോളജിയിലോ അനുബന്ധമേഖലകളിലോ എം.എസ്സി., എം.ടെക്., ഇന്റഗ്രേറ്റഡ് ബി.എസ്.-എം.എസ്., ബി.ഇ., ബി.ടെക്., എം.വി.എസ്.സി. തത്തുല്യയോഗ്യതയുള്ളവര്‍ ബയോടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് എം.എസ്സി./എം.ടെക്., ഡി.ബി.ടി. സഹായത്താല്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചിങ് പ്രോഗ്രാമുകള്‍, ലൈഫ് സയന്‍സസ്, ബയോസയന്‍സ്, സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് എം.എസ്സി; ബയോളജി, ലൈഫ് സയന്‍സസ് അനുബന്ധമേഖലകളിലെ മാസ്റ്റേഴ്‌സ്. 

യോഗ്യതാ പരീക്ഷയില്‍ ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വേണം.  അപേക്ഷ https://rcb.res.in/BET2020/ വഴി മേയ് 18 വരെ നല്‍കാം.  പ്രവേശനപരീക്ഷ  കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജൂണ്‍ 30-ന് നടക്കും. രണ്ടുഭാഗങ്ങളുള്ള ചോദ്യപ്പേപ്പറില്‍ പാര്‍ട്ട് എ യില്‍ ജനറല്‍ ആപ്റ്റിറ്റ്യൂഡ്, ജനറല്‍ ബയോടെക്‌നോളജി എന്നിവയില്‍നിന്ന് 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പാര്‍ട്ട് ബിയില്‍ ജനറല്‍ ബയോടെക്‌നോളജി, അതിലെ സവിശേഷമേഖലകള്‍ എന്നിവയില്‍നിന്ന് 150 ചോദ്യങ്ങള്‍ ഉണ്ടാകും. 50 എണ്ണത്തിന് ഉത്തരം നല്‍കണം. സിലബസ്, മോക് ടെസ്റ്റ് ലിങ്ക് എന്നിവ https://rcb.res.in/BET2020/ ല്‍ കിട്ടും.

Content Highlights: Biotechnology, Life science research opportunity in BET