ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് മേഖല സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്. വായ്പ നല്‍കുക എന്നതിലുപരി ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ വിവിധ ബിസിനസുകളിലും ബാങ്കുകള്‍ ശ്രദ്ധിക്കുന്നു. ബാങ്കിങ് മേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴില്‍ സാധ്യതകള്‍ മുന്നില്‍കണ്ട് അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ബാങ്കിങ് ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്നു. അസാപ് കേരളയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സും സംയുക്തമായാണ് കോഴ്‌സ്.

തൊഴിലവസരങ്ങള്‍

സാമ്പത്തിക വിഷയത്തിലെ നിരന്തരമായ മാറ്റങ്ങള്‍, സാമ്പത്തിക പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന രീതികള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബാങ്കുകളിലും ബഹുരാഷ്ട്ര കമ്പനികളിലും തൊഴിലവസരങ്ങള്‍ ലഭിക്കും.

1. ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്

2. ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്

3. ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വെല്‍ത്ത് മാനേജ്‌മെന്റ്

4. ഡിപ്ലോമ ഇന്‍ അര്‍ബന്‍ കോഓപ്പറേറ്റിവ് ബാങ്കിങ്

5. ഡിപ്ലോമ ഇന്‍ ട്രഷറി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ്

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള കോഴ്‌സുകളുടെ യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

6. ജി.എസ്.ടി. അക്കൗണ്ട്‌സ് അസിസ്റ്റന്റ്

7. അക്കൗണ്ട് എക്‌സിക്യുട്ടീവ്

ആറ്, ഏഴ് കോഴ്‌സുകളുടെ യോഗ്യത: ബി.കോം., ബി.ബി.എ., ബി.എ. ഇക്കണോമിക്‌സ്, ബി.എസ്‌സി. മാത്തമാറ്റിക്‌സ്

അവസാന തീയതി: സെപ്റ്റംബര്‍ 10

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: asapkerala.gov.in/?q=node/1213

9495999623, 9495999709

Content Highlights: Banking Diploma courses by ASAP