ൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ സ്കിൽ ഡെവലപ്മെന്റ് (എ.ഐ.സി.ടി.എസ്.ഡി.), ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പൂർവവിദ്യാർഥി കൂട്ടായ്മയുമായി ചേർന്നുനടത്തുന്ന 2021-ലെ ആര്യഭട്ട ദേശീയ ഗണിതശാസ്ത്ര മത്സരത്തിന് ഇപ്പോൾ അപേക്ഷിക്കാം.

ഗണിതശാസ്ത്ര നൈപുണികൾ പരീക്ഷിക്കപ്പെടാൻ താത്‌പര്യമുള്ള സ്കൂൾ/കോളേജ് വിദ്യാർഥിക്കും മത്സരത്തിൽ പങ്കെടുക്കാം. മൂന്നു വിഭാഗങ്ങളിലാണ് മത്സരം. 10-13 വയസ്സ് (ഗ്രൂപ്പ് 1), 14-17 വയസ്സ് (2), 18-24 വയസ്സ് (3).

മത്സരം ഓൺലൈനിൽ

ജൂൺ 10-ന് നടത്തുന്ന മത്സരം ഓൺലൈൻ രീതിയിലായിരിക്കും.

45 മിനിറ്റ് ദൈർഘ്യമുള്ള മത്സരത്തിൽ വീട്ടിൽ ഇരുന്നുതന്നെ പങ്കെടുക്കാം.

60 മാർക്കുള്ള 30 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ടെസ്റ്റിന് ഉണ്ടാകും. ഉത്തരം തെറ്റിയാൽ ഒരു മാർക്കു വീതം നഷ്ടപ്പെടും. ഓരോ ഗ്രൂപ്പിന്റെയും സിലബസ് https://www.aictsd.com/aryabhatta-national-maths-competition/ എന്ന ലിങ്കിൽ കിട്ടും. പരീക്ഷാസമയം, ഓൺലൈൻ പരീക്ഷാ ലിങ്ക് എന്നിവ സംബന്ധിച്ച അറിയിപ്പ് അപേക്ഷാർഥിയുടെ മൊബൈലിൽ സന്ദേശമായി ലഭ്യമാക്കും.

സമ്മാനങ്ങൾ

പരീക്ഷയുടെ അടിസ്ഥാനത്തിൽ 20 പേരെ ഓൺലൈൻ ലൈവ് അഭിമുഖത്തിന് തിരഞ്ഞെടുക്കും. അതിൽ മൂന്ന് പേരെ വിജയികളായി പ്രഖ്യാപിക്കും. 1,50,000 രൂപ, 50,000 രൂപ, 10,000 രൂപ എന്നിങ്ങനെ കാഷ് അവാർഡായി ലഭിക്കും. കൂടാതെ മറ്റ് സമ്മാനങ്ങളും ഉണ്ട്.

അപേക്ഷ

അപേക്ഷ https://www.aictsd.com/aryabhatta-national-maths-competition/ വഴി മേയ് 20 വരെ ഓൺലൈനായി നൽകാം. 10,000 പേർക്കാണ് പ്രവേശനം. അപേക്ഷാ ഫീസ് 290 രൂപ. മത്സരഫലം ജൂൺ 30 ന് പ്രഖ്യാപിക്കും. സംശയങ്ങൾക്ക്: director@aictsd.com

Content Highlights: Aryabhatta national maths competition for students, apply now