സയന്‍സ്, മാത്തമാറ്റിക്‌സ് മേഖലകളില്‍ കരിയര്‍ രൂപപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് പദ്ധതിയുടെ ഭാഗമായുള്ള മാത്തമാറ്റിക്‌സിലെയും സയന്‍സിലെയും ഇന്ത്യന്‍ നാഷണല്‍ ഒളിമ്പ്യാഡ് യോഗ്യതയ്ക്ക് അപേക്ഷിക്കാം. ഹോമി ബാബ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷന്‍ ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ നോഡല്‍ ഏജന്‍സി.

യോഗ്യത

• മാത്തമാറ്റിക്‌സ് നാഷണല്‍ ഒളിമ്പ്യാഡ് യോഗ്യതയ്ക്ക് 2002 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ച എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 2022 ജനുവരി ഒന്‍പതിന് രാവിലെ ഒന്‍പതുമുതല്‍ 12 വരെ നടത്തുന്ന പരീക്ഷയ്ക്ക് 30 ചോദ്യങ്ങള്‍ ഉണ്ടാകും.

• 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31-നും ഇടയ്ക്ക് ജനിച്ച എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ജൂനിയര്‍ സയന്‍സില്‍ പങ്കെടുക്കാം.

• ആസ്‌ട്രോണമി, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയിലെ ഇന്ത്യന്‍ ഒളിമ്പ്യാഡ് യോഗ്യതയ്ക്ക് 2002 ജൂലായ് ഒന്നിനും 2007 ജൂണ്‍ 30-നും ഇടയ്ക്ക് ജനിച്ച എട്ടുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

പരീക്ഷാ സമയക്രമം

• ജൂനിയര്‍ സയന്‍സ്-2022 ജനുവരി ഒന്‍പത്.

• ഫിസിക്‌സ്, ബയോളജി-2022 ജനുവരി 16

• ആസ്‌ട്രോണമി, കെമിസ്ട്രി-2022 ജനുവരി 23

സയന്‍സ് വിഭാഗം പരീക്ഷകള്‍ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ടാകും. ആദ്യഭാഗം 75 മിനിറ്റ് ദൈര്‍ഘ്യമുള്ള നാഷണല്‍ സ്റ്റാന്‍ഡേഡ് എക്‌സാമിനേഷന്‍ എന്ന സ്‌ക്രീനിങ് ടെസ്റ്റും രണ്ടാംഭാഗം രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ നാഷണല്‍ ഒളിമ്പ്യാഡും ആയിരിക്കും.

ആദ്യഭാഗത്ത് യോഗ്യത നേടുന്നവരുടെ മാത്രം, രണ്ടാം ഭാഗം ഉത്തരങ്ങള്‍ മൂല്യനിര്‍ണയത്തിനു വിധേയമാക്കും.

പരീക്ഷാ സിലബസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ olympiads.hbcse.tifr.res.in -ലെ അറിയിപ്പില്‍ ലഭിക്കും (ഒളിമ്പ്യാഡ്‌സ് 2021-2022 ലിങ്ക്).

content highlight: Apply National science Olympiad