രു വാക്കിന് പരസ്പരവിരുദ്ധമായ രണ്ട് അര്‍ഥങ്ങള്‍ വന്നാലോ? ഇംഗ്ലീഷ് ഭാഷയില്‍ അങ്ങനെ ചില വാക്കുകളുണ്ട്. രസകരമായ അത്തരം ചില വാക്കുകള്‍ ഇന്നത്തെ ഈസി ഇംഗ്ലീഷിലൂടെ പരിചയപ്പെടാം.

താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കൂ.

1. Ask the housekeeper to dust the furniture in the room.

2. Instead of cleaning the room, he dusted it.

ആദ്യത്തെ വാക്യത്തില്‍ 'dust' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് 'remove dust' എന്ന അര്‍ഥത്തിലാണ്. നേരെ മറിച്ച് രണ്ടാമത്തേതില്‍ ആ പദത്തിന്റെ അര്‍ഥം 'made it dusty' എന്നാണ്.

ഇതുപോലുള്ള മറ്റുചില പദങ്ങള്‍കൂടി വായിച്ചോളൂ.

1. screen: (a) hide (b) show film or programme.

•Dark glasses screened his eyes from the sun.

•Titanic was the first movie screened in this theatre.

2. sanction: (a) to approve or permit (b) to penalize by way of discipline

•Has the government given sanction for the project?

•The ultimate sanction will be the closure of the restaurant.

ചുവടെ കൊടുത്ത വാക്യം നോക്കാം.

It was due to the teacher's oversight, that the students were punished.

'oversight' എന്ന വാക്കിന്റെ പ്രയോഗം അവ്യക്തത സൃഷ്ടിക്കുന്നു. ഈ പദത്തിന് രണ്ടര്‍ഥങ്ങള്‍ ഉണ്ട്. i) failure to notice or do something ii) the action of overseeing (supervising) something. ഉപയോഗിക്കുന്ന സന്ദര്‍ഭത്തിലൂടെയാണ് ഈ പദത്തിന്റെ കൃത്യമായ അര്‍ഥം വിവേചിച്ചറിയുന്നത്.

•Skin the fish and cut it into small pieces.

•Ask the surgeon whether the wound can be skinned by a surgery.

'skin' എന്ന പദത്തിന് 'to strip or deprive of skin', 'to cover with skin' എന്നിങ്ങനെ രണ്ടര്‍ഥങ്ങളുണ്ട്.

•How many students are left in the class?

•The sky was clear when I left home.

ആദ്യത്തെ വാക്യത്തില്‍ 'left' എന്ന പദം 'remaining' എന്ന അര്‍ഥത്തിലും രണ്ടാമത്തേതില്‍ 'departed' എന്ന അര്‍ഥത്തിലും ഉപയോഗിച്ചിരിക്കുന്നു.

മേല്‍പ്പറഞ്ഞ തരത്തിലുള്ള വാക്കുകള്‍ 'contronym' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പദത്തിന്റെ അര്‍ഥം 'a word with two opposite meanings' എന്നാണ്.

Content Highlights: two meanings for same word: english guru