പുതുവത്സരത്തില്‍ വര്‍ഷങ്ങളെക്കുറിച്ച് പഠിക്കാം. സംഭാഷണങ്ങളിലും പ്രയോഗങ്ങളിലും വര്‍ഷങ്ങള്‍ ഇംഗ്ലീഷില്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകളും സംശയങ്ങളും  ഇതോടെ തിരുത്താം. വര്‍ഷങ്ങളെ മുഴുവനായി പറയുന്ന രീതിയും രണ്ടായി തിരിച്ച് ചുരുക്കി പറയുന്ന രീതിയും ഇംഗ്ലീഷിലുണ്ട്. നമുക്ക് വിശദമായി പഠിക്കാം.

2022 എന്ന വര്‍ഷത്തെ എങ്ങനെയാണ് ഇംഗ്ലീഷില്‍ പറയുക ?

Two thousand and twenty two എന്ന് പറയാമെങ്കിലും സാധാരണയായി പറയുന്നത് Twenty twenty two എന്ന് ആണ്.

Tip no. 1

ഒരു വര്‍ഷത്തെ ഇംഗ്ലീഷില്‍ പറയാന്‍ സാധാരണയായി ഉള്ള രീതി അതിനെ രണ്ടു ഭാഗങ്ങള്‍ ആയി വിഭജിക്കുന്നതാണ്.

E.g.

1097 : Ten ninety seven

1860 : Eighteen sixty

1947 : Nineteen forty seven

1988: Nineteen eighty eight

Tip no. 2

ചില വര്‍ഷങ്ങള്‍ അതായത് 1000, 2000

എന്നിവയെ നമ്മള്‍ Thousand, Two thousand എന്ന് തന്നെ പറയണം. ഇവിടെ രണ്ടായി വിഭജിക്കേണ്ട ആവശ്യമില്ല. കാരണം അങ്ങനെ ചെയ്താല്‍ അത് Ten zero zero, Twenty zero zero എന്ന് ആവും. അത് കേള്‍ക്കുമ്പോള്‍ ഒരു അസ്വഭാവികത തോന്നും.

Tip no. 3

ഒരു വര്‍ഷത്തിന്റെ അവസാനത്തെ രണ്ടു അക്കങ്ങള്‍ പൂജ്യം ആണെകില്‍ നമ്മള്‍ പറയേണ്ടത് ഇങ്ങനെയാണ്.

1100: Eleven hundred

1500: Fifteen hundred

1900: Nineteen hundred


Tip no. 4

ഒരു വര്‍ഷത്തിന്റെ മൂന്നാമത്തെ അക്കം പൂജ്യം ആണെങ്കില്‍ നമ്മള്‍ ചെയ്യേണ്ടത്  

1. ആദ്യം ആ വര്‍ഷത്തെ രണ്ടായി വിഭജിക്കണം.

2. ആദ്യത്തെ ഭാഗത്തിനെ ഒരു 2-digit നമ്പര്‍ ആയി കണക്കാക്കണം.

3. രണ്ടാമത്തെ ഭാഗത്തിലെ പൂജ്യത്തിനെ 'ഒ' എന്ന് പറയണം.

4. അവസാനത്തെ അക്കം അതുപോലെ തന്നെ പറയണം.

E.g.

1506: Fifteen oh six

1709: Seventeen oh nine

1903: Nineteen oh three

Tip 5

ഇത് Tip 4 -ല്‍ നിന്നും പരസ്പര വിരുദ്ധമാണ്.

2001 മുതല്‍ 2009 വരെ Twenty oh one,.....Twenty oh nine എന്ന് പറയുന്നതിനേക്കാള്‍ നല്ലത് Two thousand and one, ...... Two thousand and nine എന്ന് full number പറയുന്നതാണ്.

Tip no. 6

2010 മുതല്‍ നമുക്ക് വീണ്ടും രണ്ടു ഭാഗങ്ങള്‍ ആയി വിഭജിച്ചു തുടങ്ങാം.

E.g.

2010: Twenty ten

2012: Twenty twelve

2019: Twenty nineteen

2021: Twenty twenty one

(Two thousand and ten, Two thousand and twelve, etc എന്ന് പറയുന്നത് തെറ്റ് എന്നല്ല, Twenty ten, Twenty twelve, etc എന്ന് പറയുന്നത് ആണ് കൂടുതല്‍ ഉചിതം.)

<Bonus tip>

ഇതുപതാം നൂറ്റാണ്ടിലെ 10 വര്‍ഷ കാലഘട്ടത്തെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍

50's (1950-1959) : Fifties

60's (1960-1969): Sixties

എന്ന് ഉപയോഗിക്കും.

E.g. Ambassador was a popular car in India in the 90's.

Content Highlights: learn new things about new year