നുദിന ജീവിതസാഹചര്യങ്ങളില്‍ മറ്റുള്ളവരോട് നന്ദി പറയേണ്ടുന്ന സന്ദര്‍ഭങ്ങളേറെ നമുക്കുണ്ടാകാറുണ്ട്. ഔപചാരികവും അനൗപചാരികവുമായ അത്തരം സന്ദര്‍ഭങ്ങളില്‍ ഇംഗ്ലീഷില്‍ എങ്ങനെ നന്ദിപറയും? അതേക്കുറിച്ച് ഇന്നത്തെ ഈസി ഇംഗ്ലീഷില്‍ ഏതാനും കാര്യങ്ങള്‍ നോക്കാം.

മറ്റുള്ളവരോട് ഇടപെടുന്ന സാഹചര്യങ്ങളില്‍ കൃതജ്ഞത പ്രകടിപ്പിക്കുന്നത് പേരിനു മാത്രമാവുകയും ആത്മാര്‍ഥത അതില്‍ പ്രതിഫലിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ സാമൂഹികബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ ഇടയാകുന്നു. വിവിധ തരത്തില്‍ നന്ദിപറയേണ്ടത് എങ്ങനെയെന്ന് ശ്രദ്ധിക്കാം.

ഉത്സാഹത്തോടെ പറയുക

സുഹൃത്തുക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ സംതൃപ്തിയും സന്തോഷവും നല്‍കുന്ന അനുഭവം നിങ്ങള്‍ക്കുണ്ടായെങ്കില്‍ നിങ്ങളുടെ കൃതജ്ഞതാമനോഭാവം അവരില്‍ അനുഭവവേദ്യമാകുന്ന രീതിയില്‍ താത്പര്യത്തോടെ പ്രതികരിക്കുക.

E.g.: It was an awesome treat. You made my day!

I was literally in a dilemma. You saved my life!

വൈവിധ്യമേറിയ വാക്കുകള്‍ ഉപയോഗിക്കുക.

സന്ദര്‍ഭോചിതമായി നന്ദിപറയുന്നതിന് വ്യത്യസ്തമായ വാക്കുകള്‍ ഉപയോഗിക്കുന്നത് കേള്‍ക്കുന്നവരില്‍ കൂടുതല്‍ താത്പര്യമുണര്‍ത്താന്‍ സഹായകമാകും.

E.g.: Thanks a million. I appreciate you so much. The service you provided is invaluable.

എന്തിനെന്ന് വ്യക്തമാക്കുക

സഹോദരങ്ങളോ മേലധികാരിയോ ആത്മാര്‍ഥസുഹൃത്തോ ആരുമായിക്കോട്ടെ, എന്തുകാര്യത്തിനാണ് നിങ്ങള്‍ അവരോട് നന്ദിപറയുന്നതെന്ന് വ്യക്തമായി പറയുക.

E.g.: I am grateful to you for your timely intervention in my project.

Your concern towards my professional growth is appreciable. I am indebted to you for that.

പൊതു ഇടത്തില്‍ പറയുക

മറ്റുള്ളവരില്‍നിന്ന് നമുക്ക് ലഭിക്കുന്ന സഹായങ്ങള്‍ ചിലപ്പോള്‍ വ്യക്തിപരമായ ഫോണ്‍വിളികള്‍ക്കും സ്വകാര്യസന്ദേശങ്ങള്‍ക്കും അപ്പുറം പൊതു ഇടത്തില്‍ ദൃശ്യത അര്‍ഹിക്കുന്നവയാണ്. യോഗത്തിലോ ഫെയ്സ്ബുക്ക് പോസ്റ്റിലോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലോ ഉചിതമായ വാക്കുകളിലൂടെ ഇവയ്ക്കുള്ള നന്ദി നമുക്ക് പ്രകടിപ്പിക്കാന്‍ സാധിക്കും.

അനൗപചാരികപ്രയോഗങ്ങള്‍

Thanks/ Thanks very much for..../ Thanks a lot/ Thanks a lot for....

Many thanks/ Many thanks for...../ Cheers/ Great/ I appreciate it

I do appreciate it/ Thank you very much indeed

ഔപചാരിക പ്രയോഗങ്ങള്‍

How can I ever possibly thank you/ I am extremely grateful to you for .....

Thanks a million for.../ I am so grateful for../ I'll forever be grateful for .....

I appreciate what you did/ You have my gratitude/ You have my deepest thanks.

Without you, I wouldn't have been able to.../ I really can't thank you enough

How can I show you how grateful I am for what you did?

Words cannot express how much you mean to me.

I am more grateful to you than you will ever know.

I will never forget your support and kindness.

ആത്മാര്‍ഥതയോടെ നന്ദി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന വ്യക്തികള്‍ക്ക് അനേകം സുഹൃത്തുക്കളെ നിലനിര്‍ത്താനും സാമൂഹികബന്ധങ്ങള്‍ ഇഴയടുപ്പത്തോടെ മുന്നോട്ടുകൊണ്ടുപോകാനും പ്രയാസമുണ്ടാകില്ല.

സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ച അറിവുകള്‍വെച്ച് വീട്ടില്‍ ചെയ്യാവുന്ന കുഞ്ഞുകുഞ്ഞു പരീക്ഷണങ്ങള്‍ വീഡിയോ ആയി വിദ്യയിലേക്ക് അയയ്ക്കൂ. പേര്, ക്ലാസ്, സ്‌കൂള്‍ എന്നിവ എഴുതാന്‍ മറക്കരുത്. തിരഞ്ഞെടുക്കുന്നവ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും.