മ്മേ പൂമുഖത്തേക്കൊരു സ്‌ട്രോങ് ടീ പ്‌ളീസ്...

ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗത്തില്‍ പദങ്ങളുടെ ചേര്‍ച്ച ഏറെ പ്രധാനപ്പെട്ടതാണ്. 'Heavy lunch' 'strong tea' തുടങ്ങിയ പ്രയോഗങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ 'strong lunch', 'heavy tea' തുടങ്ങിയവ ശരിയായ പ്രയോഗങ്ങള്‍ക്കൊപ്പം പരിഗണിക്കാറില്ല. അതുപോലെ 'by bus',by train എന്നൊക്കെ പറയുമെങ്കിലും 'by foot' എന്ന് പറയുന്നതില്‍ ചേര്‍ച്ചക്കുറവ് ഉണ്ടെന്നും 'on foot' എന്നതാണ് അഭികാമ്യമായ പ്രയോഗമെന്നും മനസ്സിലാക്കാം. ഉദാഹരണം ശ്രദ്ധിക്കൂ.

I would like to have some fresh tea after lunch.

'Tea' എന്ന വാക്കിനോടൊപ്പം ചേര്‍ന്നുപോകുന്ന പദങ്ങളാണ് fresh, stewed (very strong), strong, weak, cold, hot, lukewarm, scalding, milky, white, black, sugary, sweet, fragrant, iced, lemon, mint തുടങ്ങിയവ. 'Rain' എന്ന പദത്തിനൊപ്പം ചേര്‍ന്നുപോകുന്ന ചില വിശേഷണപദങ്ങളാണ് heavy, lashing, pouring, torrential, steady, fine, gentle, light, patchy തുടങ്ങിയവ.

Eg.: Patchy rain over certain parts of Kerala will be followed by bright weather.

The sound of torrential rain disturbed my sleep last night.

ഇപ്രകാരം വാക്കുകളുടെ ചേര്‍ച്ചയും ഔചിത്യപൂര്‍ണമായ പ്രയോഗവും സംബന്ധിച്ച് സാമാന്യം മികച്ച ധാരണ ഉണ്ടെങ്കില്‍ പദസമ്പത്ത് വളര്‍ത്തിയെടുക്കാന്‍ അത് സഹായിക്കും.

ചില ക്രിയാപദങ്ങളും (verbs) അവയോടു ചേര്‍ന്നുപോകുന്ന നാമപദങ്ങളും (nouns) നോക്കാം.

Make- an appointment/a bargain/ a deal/ an investment/a killing/a loan/money/a profit/a transaction/a mistake

Run a business/a campaign/a company/a factory/a restaurant/the economy

Dothe accounts/business/catering/a deal/the marketing/some research

Launch a campaign/a career/an initiative/a product/ a project/ a scheme/ a website

Commit an error/a crime/ a sin/suicide

When we make a mistake, we admit it. When we commit a crime, we confess it before the police.

മറ്റുചില പദക്കൂട്ടുകള്‍കൂടി പരിചയപ്പെടാം.

Slight/ minute/ legal/technical hitch (adjective+hitch)

Anonymous/unsigned/lengthy/guest editorial (adjective+editorial)

Run/carry/publishan editorial (verb+editorial)

Angry/tsrong/violent/peaceful/ massive/formal/political/social  protest (adjective+protest)

Organize/stage /lead / lodge/register protest (verb+protest)

ഇങ്ങനെ പരസ്പരം അടുത്തബന്ധമുള്ള വാക്കുകളുടെ സ്വാഭാവിക സംയോജനം ഇംഗ്ലീഷില്‍ 'collocation' എന്നാണ് അറിയപ്പെടുന്നത്.

താഴെ കൊടുത്തിരിക്കുന്ന സംഭാഷണം ശ്രദ്ധിക്കൂ.

Dev: Hi Shimna, I saw you at the shopping mall yesterday. But you didn't see me.

Shimna: Oh sorry. I went shopping yesterday.

Dev: Window shopping eh?

Shimna: I did shopping, really.

ഇതില്‍ കൊടുത്ത മൂന്നു പ്രയോഗങ്ങള്‍ പരിചയപ്പെടാം.

Go shopping Go to the shop to buy something.

Do shopping Go to the shop and buy something

Window shopping Go to the shop, roam around the mall and come back without buying anything

വാക്കുകളുടെ സ്വാഭാവിക സംയോജനം മനസ്സിലാക്കുകവഴി ആശയവിനിമയം സൂക്ഷ്മതയോടെ കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ സാധിക്കും.

Content Highlights: How to use correct words in sentences English tips