സംസാരഭാഷയില്‍ പലപ്പാഴും ഏതെങ്കിലും ഒരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനോ ഒരു കാര്യം ഫലപ്രദമായി അവതരിപ്പിക്കുന്നതിനോ ചില ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ചോദ്യത്തില്‍ത്തന്നെ ഉത്തരം വ്യക്തമാണ് എന്നതിനാല്‍ മറുപടി പറയേണ്ട ആവശ്യമില്ല. രസകരമായ ഇത്തരം ചോദ്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇത്തവണ ഈസി ഇംഗ്ലീഷില്‍ പരിചയപ്പെടാം. ചോദ്യത്തില്‍ത്തന്നെ ഉത്തരം അടങ്ങിയ പ്രയോഗങ്ങള്‍ പല തരത്തിലുണ്ട്.

• Questions that do not expect an answer: താഴെ കാടുത്തിരിക്കുന്ന ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ. ആ ചോദ്യങ്ങള്‍കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു.

Eg.: Do you know what time it is? (You are late.)

Don't you know that uniform is compulsory here? (You are not in uniform.)

What else can we do during such a situation? (We can't do anything else.)

'I can't find my shoes.' 'What's this, then?' (Here it's is, stupid.)

ഇത്തരം ചോദ്യങ്ങള്‍ നിഷേധാത്മക സാഹചര്യത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നതെങ്കില്‍ അതിന്റെ മറുപടി 'no' എന്നായിരിക്കും.

E.g.: What's the use of scolding him? (It's no use scolding him.)

How do you expect me to find sugar on a Sunday night? (You can't reasonably expect so.)

Where am I going to find a shop open now? (There aren't any shops open.)

Where's my money? (You haven't paid me.)

Are we going to let them do this again? (We aren't going to...)

• Why/How should..........? : നിര്‍ദേശങ്ങള്‍, അഭ്യര്‍ഥനകള്‍, അഭിപ്രായങ്ങള്‍ തുടങ്ങിയവയെ കടുത്ത ഭാഷയില്‍ നിരസിക്കുന്നതിന് ഈ പ്രയോഗങ്ങള്‍ ഉപയാഗിച്ചുവരുന്നു.

E.g.: 'Donel is very unhappy.' ' Why should I care?'

'Could your husband prepare a document for our company?' 'Why should he? He doesn't

work for you.'

'What time does the film start?' 'How should I know?'

'Could you ask your brother where she resides?' 'How should he know?'

'Could you ask your sister to take care of our pets?' 'Why should she?'

• Negative yes/no questions: ചോദ്യകര്‍ത്താവ് 'yes' അല്ലെങ്കില്‍ പോസിറ്റീവ് ആയ ഒരു മറുപടി പ്രതീക്ഷിക്കുന്നു എന്നാണ് ഇത്തരം ചോദ്യങ്ങളുടെ വിവക്ഷ.

E.g.: Haven't I done enough for you? (I have done enough for you.)

Didn't I tell you it would be a failure? (I told you....)

Hasn't he granted freedom to you? (He has granted freedom....)

'Don't take it.' 'Why shouldn't I?' (I have a perfect right to.)

Can't you lend me your pen for a minute? (You can as it's not a difficult thing to do.)

ചോദ്യത്തില്‍ത്തന്നെ ഉത്തരം അടങ്ങിയിരിക്കുന്നതും ഒരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ മേല്‍പ്പറഞ്ഞ തരം ചോദ്യങ്ങള്‍ 'rhetorical questions' എന്ന പേരില്‍ അറിയപ്പെടുന്നു.

Content Highlights: Easy tips for english