ഇംഗ്ലീഷ് നമ്മുടെ ആരുടെയും മാതൃഭാഷയല്ല. അതിനാല്‍ത്തന്നെ, ഇംഗ്ലീഷ് സംസാരിക്കുകയോ എഴുതുകയോ ചെയ്യുമ്പോള്‍ പലതരത്തിലുള്ള പിശകുകള്‍ കടന്നുവരുക സ്വാഭാവികമാണ്. പൊതുവേ നമ്മള്‍ ഈ ഭാഷ ഉപയോഗിക്കുമ്പോള്‍ കണ്ടുവരുന്ന ചില തെറ്റായ പ്രയോഗങ്ങളെക്കുറിച്ചാവട്ടെ ഇന്നത്തെ ചര്‍ച്ച

പറഞ്ഞുപഴകിയ തെറ്റുകള്‍

ഭാഷയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ആശയവിനിമയമാണ്. തെറ്റില്ലാത്ത ഭാഷാപ്രയോഗം ആശയവിനിമയത്തെ കൂടുതല്‍ ഫലപ്രദവും മനോഹരവും ആക്കിത്തീര്‍ക്കും. ഇംഗ്ലീഷ് ഭാഷയുടെ ഇന്ത്യയിലെ ഉപയോഗത്തില്‍ പൊതുവേ കണ്ടുവരുന്ന പിശകുകളില്‍ ഒരെണ്ണം താഴെക്കൊടുക്കുന്നു.

* It was of no use searching every nook and corner of the house for the toy.

'എല്ലായിടത്തും' എന്ന അര്‍ഥത്തില്‍ പൊതുവേ ഉപയോഗിച്ചുകാണുന്ന പ്രയോഗമാണ് 'every nook and corner'. എന്നാല്‍, ഇതിന്റെ കൃത്യമായ രൂപം 'every nook and cranny; എന്നതാണ്. സമാനമായ അര്‍ഥത്തില്‍ 'all nooks and crannies' എന്നും ഉപയോഗിക്കാറുണ്ട്.

Eg: Our professor has stuffed every nook and cranny of his house with books and newspapers.

He searched all nooks and crannies for the cricket ball, but he couldn't find it anywhere.

മറ്റുചില പ്രയോഗങ്ങള്‍ നോക്കാം.

• The Manager had given warnings many a times. But she didn't mind them.

• My brother came back as he couldn't cope up with the climate abroad.

• 'I shall check the mail and revert back', she said.

• Me and my friends went for dinner last night.

• He is having two sisters who are working in Delhi.

• Mr. Ram's article was entitled as 'The impact of online classes among school students'.

ആദ്യത്തെ വാചകത്തിലെ പിശക് 'many a' എന്നതിനുശേഷം ബഹുവചനം ഉപയോഗിച്ചതാണ്. അത് 'time' എന്ന ഏകവചനം ആയാല്‍ ശരിയായി. അതല്ലെങ്കില്‍ 'many times' എന്നതും ശരിയായ പ്രയോഗമാണ്. രണ്ടാമത്തെ വാചകം പരിശോധിക്കുമ്പോള്‍ 'cope up with' എന്നത് പൊതുവേ ഇന്ത്യന്‍ ഇംഗ്ലീഷില്‍ കാണപ്പെടുന്ന ഒരു പ്രയോഗമാണ്. Native speakers സാധാരണ 'cope with' എന്നാണുപയോഗിക്കാറുള്ളത്. Revert; നുശേഷം അനാവശ്യമായ 'back' ആണ് മൂന്നാമത്തെ വാചകത്തിലെ തെറ്റ്. 'She will return back from Mumbai next week'. എന്ന വാചകത്തിലും സമാനമായ പിശക് കാണാം. 'My friends and I went for dinner last night'. എന്ന് പറയുന്നതാണ് 'me and my friends' എന്ന പ്രയോഗത്തെക്കാള്‍ അഭികാമ്യം.

ഉടമസ്ഥതയെയോ ബന്ധത്തെയോ സൂചിപ്പിക്കാന്‍ Progressive Tense സാധാരണ ഉപയോഗിക്കാറില്ല. ആയതിനാല്‍ 'He has two sisters who are working in Delhi' എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം. അവസാനത്തെ വാചകത്തിലെ പിഴവ് എന്താണ്? 'entitled'നുശേഷം 'as' ഒഴിവാക്കിയാല്‍ ആ വാചകവും ശരിയായി. 'Entitle' ഒരു 'േൃമnsitive verb' ആണ്. താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കൂ.

Esha Deol has entitled her book 'Amma Mia'.

The software entitled Kiri Infotech costs 15k.

ഇനി താഴെക്കൊടുത്ത വാചകങ്ങള്‍ നോക്കൂ.

You are coming with me tomorrow, no?

Many people have lost their lives due to the pandemic, no?

രണ്ടിലും യഥാക്രമം 'aren't you?', 'haven't they?' എന്നീ Tag Questionsനു പകരമാണ് 'no' എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷ് സംഭാഷണത്തില്‍ ഇന്ത്യയില്‍ പലയിടത്തും പൊതുവേ കണ്ടുവരുന്ന ഒരു തെറ്റാണ് അനവസരത്തില്‍ ഉപയോഗിച്ചുകാണുന്ന ഈ 'no'.

എഴുത്തിലേക്ക് വരുമ്പോള്‍ ചിലരെങ്കിലും 'no'യും കടന്ന് 'know' എഴുതിക്കാണാറുണ്ട്. ശരിയായ മറ്റു രണ്ടു പ്രയോഗങ്ങള്‍ നോക്കാം.

You'll meet the doctor, won't you?

She attended the meeting, didn't she?

ഭാഷയുടെ ഉപയോഗത്തില്‍ തെറ്റുകള്‍ പരമാവധി കുറയ്ക്കുന്നത് ആശയവിനിമയം കൂടുതല്‍ ഫലപ്രദവും ആകര്‍ഷകവുമാക്കുന്നതിന് സഹായിക്കുന്നു.

Content Highlights: English guru Easy english tips