ഭാഷയില്‍ വിവിധ പദങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കുമ്പോള്‍ അവയില്‍ ഊന്നല്‍ കൊടുത്ത് പറയേണ്ടവയെ വിവിധ തരത്തില്‍ സൂചിപ്പിക്കാം.

• Beginning the sentence with 'It was......' : പ്രാധാന്യത്തോടെ എടുത്തുപറയേണ്ടുന്ന വാക്കുകള്‍/പ്രയോഗങ്ങള്‍ 'that /who' എന്നിവയില്‍ ഉചിതമായത് ഉപയോഗിച്ച് relative clause -നോട് ചേര്‍ത്ത് പറയുന്നു. ഉദാഹരണം ശ്രദ്ധിക്കാം.

E.g.: The clerk sent the notice to Mr Sreejith yesterday.

It was the clerk who sent the notice to Mr Sreejith yesterday. (not somebody else)

It was the notice that the clerk sent to Mr Sreejith yesterday. (not something else)

It was Mr Sreejith who the clerk sent the notice to yesterday. (not to somebody else)

It was yesterday that the clerk sent the notice to Mr. Sreejith. (not another day)

നിഷേധാത്മക പ്രയോഗങ്ങളും ഇത്തരത്തില്‍ സാധ്യമാണ്.

E.g.: It wasn't the administrator who sent the notice.....

ബഹുവചനരൂപങ്ങള്‍ എടുത്തുപറയേണ്ടപ്പോള്‍ തുടര്‍ന്ന് വരുന്ന ക്രിയാപദം ബഹുവചന അധിഷ്ഠിതമായി മാറും.

E.g.: It is the students who are happy.

It was her parents who applied for the programme.

• It's I who...... / It's me that....... : ഒരു സര്‍വനാമം ആണ് പ്രാധാന്യത്തോടെ എടുത്തുപറയേണ്ടത് എങ്കില്‍ അതിനു രണ്ടു സാധ്യതകള്‍ ഉണ്ട്.

E.g.: It's I who am responsible. (formal)

It's me that's /who's responsible. (informal)

It's you who are in the wrong. (formal)

It's you that's in the wrong. (informal)

• What I need is.....: പ്രാധാന്യത്തോടെ എടുത്തുപറയേണ്ട വാക്കുകള്‍ is/was എന്നിവയില്‍ ഒന്നുപയോഗിച്ച് ഒരു clause-ന്റെ ഭാഗമാക്കി തീര്‍ക്കുന്നു.

E.g.: A rest is what he needs.

What he needs is a rest. (emphasizing the word rest)

Sheeba kept a bicycle in the shed.

What Sheeba kept in the shed was a bicycle. (bicycle is emphasized.)

• the place where....../the day when...../ the reason why.......: സ്ഥലം, സമയം, കാരണം എന്നിവ എടുത്തുപറയേണ്ടപ്പോള്‍ ഇത്തരം പ്രയോഗങ്ങള്‍ യഥാക്രമം ഉപയോഗിക്കുന്നു.

E.g.: Bibin spent Wednesday in Delhi.

Delhi was the place where Bibin spent Wednesday.

The place where Bibin spent Wednesday was Delhi.

Shifana went to Mumbai on Sunday.

Sunday was the day when Shifana went to Mumbai.

The day when Shifana went to Mumbai was Sunday.

Shifana went to Mumbai to attend an interview.

To attend an interview was the reason why Shifana went to Mumbai.

The reason why Shifana went to Mumbai was to attend an interview.

ഇപ്രകാരം പ്രാധാന്യത്തോടെ എടുത്തുപറയേണ്ട വാക്കുകള്‍ / പ്രയോഗങ്ങള്‍ എന്നിവ സൂചിപ്പിക്കുന്ന ഘടനകള്‍ 'Cleft sentences' എന്നപേരില്‍ അറിയപ്പെടുന്നു.

Content Highlights: different words that have to be stressed while pronounciation