ശയവിനിമയം ഒരു കലയാണ്. മറ്റൊരാളോട് സംസാരിക്കുമ്പോള്‍ ഏതു ഭാഷയില്‍ ആയിരുന്നാലും വാക്കുകളുടെ ആവര്‍ത്തനം ആശയവിനിമയം യാന്ത്രികമാക്കുന്നു. ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ഇത്തവണ ഈസി ഇംഗ്ലീഷില്‍ പരിചയപ്പെടാം.

***
ആശയവിനിമയത്തില്‍ സര്‍ഗാത്മകത സൂക്ഷിക്കുക അത്ര അനായാസമല്ല. എങ്കിലും ഇംഗ്ലീഷില്‍ ചില പ്രയോഗങ്ങള്‍ ശീലിക്കുന്നതുവഴി ഭാഷയുടെ ഉപയോഗം രസകരമാക്കാന്‍ സാധിക്കും. അവ താഴെ കൊടുക്കുന്നു.   

Bibina does not like apples. I don't like apples too.

ഇവ രണ്ടും നിഷേധ രൂപത്തിലുള്ള (negative form) വാക്യങ്ങളാണ്. ആദ്യത്തേതിന്റെ ആവര്‍ത്തനമാണ് രണ്ടാമത് വരുന്നത്.

താഴെ പറയുന്ന രീതിയിലേക്ക്  മാറ്റുമ്പോള്‍ ആവര്‍ത്തനം ഒഴിവാകുന്നു.  

Bibina does not like apples. Nor do I.

അല്ലെങ്കില്‍

Bibina does not like apples. Neither do I.   

ഈ രീതിയിലുള്ള മറ്റു ചില ഉദാഹരണങ്ങള്‍ കൂടി നോക്കാം.

 •  Farza will not come tomorrow. Nor will Sherin.
 •  Ravi is not a student. Nor am I.
 •  They are not rich. Neither are we.
 •  Anu has not written the exam. Nor has Kevin.
 •  Minu didn't attend the function. Neither did Fawas.
 •  Arun was not late for the seminar. Nor were his friends.

താഴെ കൊടുത്തിരിക്കുന്ന സംഭാഷണം ശ്രദ്ധിക്കൂ.   

 • Davis: ''Anju, have you applied for the exam'
 • Anju: 'No. What about you'
 • Davis: 'Nor have I. Are you going home this weekend'
 • Anju: 'No. What about you'
 • Davis: 'Neither am I.'

 

മറ്റൊരു തരത്തിലുള്ള വാക്യം ശ്രദ്ധിക്കൂ.

Kiran likes reading novels. Mejo likes reading novels too.

ഇത്തരത്തിലുള്ള ആവര്‍ത്തനം താഴെക്കൊടുത്ത രീതിയില്‍ ഒഴിവാക്കാം.

Kiran likes reading novels. So does Mejo.

ഈ രീതിയിലുള്ള മറ്റു ചില ഉദാഹരണങ്ങള്‍കൂടി നോക്കാം.

 •  Brazil won the world cup many times. So did Argentina.
 •  Ammu will present the paper tomorrow. So shall I.
 •  Jetin writes essays. So do I.
 •  His parents are punctual in their works. So is he.
 •  Meenu watched the film yesterday. So did I.
 •  Arunima is a teacher. So are her parents.

താഴെ കൊടുത്തിരിക്കുന്ന സംഭാഷണം ശ്രദ്ധിക്കൂ.   

 • Hima: 'Hey Karthy, did you finish revising the portions'
 • Karthy: 'Yes. How about you'
 • Hima: 'So did I.'
 • Karthy: Will you visit the National Library during the vacation'
 • Hima: 'Yes. What about you'
 • Karhy: 'So shall I.'

ആവര്‍ത്തനം ഒഴിവാക്കാന്‍ പല വഴികളില്‍ ചിലത് മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ആശയവിനിമയം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് ഇത്തരം പ്രയോഗങ്ങള്‍ സഹായിക്കുന്നു.