ബാങ്കില്‍ ഓഫീസറാകാന്‍ എന്താണ് യോഗ്യത?

-മാധുരി, കോഴിക്കോട്

ബാങ്കില്‍ പ്രൊബേഷണറി ഓഫീസറാകാന്‍ പൊതുവേ ബിരുദമാണ് യോഗ്യത. മിക്ക ബാങ്കുകളിലും കൂടുതല്‍ തിരഞ്ഞെടുപ്പും ഈ തസ്തികയ്ക്കായിരിക്കും. ചില പ്രത്യേക മേഖലകളില്‍ യോഗ്യതയുള്ളവരെ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ഉള്‍പ്പെടെ തിരഞ്ഞെടുക്കാറുണ്ട്. അതിന് മേഖലയ്ക്കനുസരിച്ച് വ്യത്യസ്ത യോഗ്യത വേണ്ടിവരും. ഇതിലേക്ക് ചില ബാങ്കുകള്‍ സമീപകാലത്തു പുറത്തിറക്കിയ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള യോഗ്യത ഇപ്രകാരമാണ്.

സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: സീനിയര്‍ മാനേജര്‍ (റിസ്‌ക്), മാനേജര്‍ -റിസ്‌ക്, സിവില്‍ എന്‍ജിനിയര്‍, ആര്‍ക്കിടെക്ട്, ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍, പ്രിന്റിങ് ടെക്‌നോളജിസ്റ്റ്, ഫോറക്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകള്‍; അസിസ്റ്റന്റ് മാനേജര്‍ -ടെക്‌നിക്കല്‍ ഓഫീസര്‍, ഫോറക്‌സ് എന്നീ തസ്തികകള്‍. തസ്തികയ്ക്കനുസരിച്ച് നിശ്ചിതയോഗ്യത വേണമായിരുന്നു. അതില്‍ സി.എ., സി.എം.എ. (ഐ.സി.ഡബ്ല്യു.എ.), സി.എസ്., എം.ബി.എ. (ചിലതിന് തത്തുല്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ)-ഫിനാന്‍സ്/ ഇന്റര്‍നാഷണല്‍ ബിസിനസ്/ട്രേഡ് ഫിനാന്‍സ്, മാസ്റ്റേഴ്‌സ് ഇന്‍ മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇക്കണോമിക്‌സ്, ബി.ഇ./ബി.ടെക്. സിവില്‍ എന്‍ജിനിയറിങ്/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്/പ്രിന്റിങ് ടെക്‌നോളജി/മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/മെറ്റലര്‍ജി/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ടെക്സ്സ്‌റ്റൈല്‍/കെമിക്കല്‍, ബി.ആര്‍ക്., ബി.ഫാര്‍മ. ഏതെങ്കിലും വിഷയത്തിലെ ബിരുദം തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സണല്‍ സെലക്ഷന്‍ -റീജണല്‍ റൂറല്‍ ബാങ്കുകളില്‍ ഓഫീസര്‍: -അസിസ്റ്റന്റ് മാനേജര്‍, ജനറല്‍ ബാങ്കിങ് ഓഫീസര്‍, സീനിയര്‍ മാനേജര്‍ - ബാച്ചിലര്‍ ബിരുദം, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, ആനിമല്‍ ഹസ്ബന്‍ഡറി, വെറ്ററിനറി സയന്‍സ്, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്, പിസ്സിക്കള്‍ച്ചര്‍, അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്, ലോ, ഇക്കണോമിക്‌സ് എന്നിവയ്ക്ക് മുന്‍ഗണന.

സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: ഐ.ടി. ഓഫീസര്‍ (ഇലക്ട്രോണിക്‌സ്/കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി. ബാച്ചിലര്‍ ബിരുദം), ലോ ഓഫീസര്‍ (നിയമബിരുദം), ട്രഷറി മാനേജര്‍ (സി.എ./എം.ബി.എ. - ഫിനാന്‍സ്), മാര്‍ക്കറ്റിങ് ഓഫീസര്‍ (എം.ബി.എ. മാര്‍ക്കറ്റിങ്), അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ (അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഡെയറി, ആനിമല്‍ ഹസ്ബന്‍ഡ്രി, ഫോറസ്ട്രി, വെറ്ററിനറി സയന്‍സ്, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്, പിസ്സിക്കള്‍ച്ചര്‍ ബിരുദം)

സീനിയര്‍ ഇക്കണോമിസ്റ്റ്: ഇക്കണോമിക്‌സ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം -സ്‌പെഷ്യലൈസേഷന്‍ ഇന്‍ മോണിറ്ററി/ഫിനാല്‍ഷ്യല്‍ ഇക്കണോമട്രിക്‌സ്.

മണി ബാങ്കിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഫിനാന്‍സില്‍ ഡോക്ടറേറ്റുള്ളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തിപരിചയം വേണം.

മറ്റുചില തസ്തികകള്‍: ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ലോ, ഐ.ടി. മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ (രാജ്ഭാഷാ സര്‍വീസ്/പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്/റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്), മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ െഡവലപ്‌മെന്റ്, നാഷണല്‍ ഹൗസിങ് ബാങ്ക് തുടങ്ങിയവയും ഓഫീസര്‍ റിക്രൂട്ട്‌മെന്റ് നടത്താറുണ്ട്.

Content Highlights: what are the qualifications needed to become a officer in banking sector