ask expertപ്ലസ്ടു കഴിഞ്ഞ് വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയിലെ പഠനത്തിന് കോഴ്‌സുകള്‍ ഉണ്ടോ?ദീപു, കൊല്ലം

മേഖലയില്‍/അനുബന്ധമേഖലയില്‍ കേരളത്തിലെ ചില പ്രോഗ്രാമുകളും കോളേജുകളും:

• ബി.എ. വിഷ്വല്‍ കമ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ, ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, ഓഡിയോഗ്രാഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിങ്, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് സെയ്ന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍ (ചങ്ങനാശ്ശേരി).

• ബി.എ. വിഷ്വല്‍ കമ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളേജ് (പാല), സെയ്ന്റ് തോമസ് കോളേജ് (തൃശ്ശൂര്‍), മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (പുറമന്നൂര്‍, മലപ്പുറം), ചേതനാ കോളേജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്‌സ് (തൃശ്ശൂര്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍).

• ബി.എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് എല്‍ദോ മാര്‍ ബസേലിയോസ് കോളേജ് (കോതമംഗലം).

• ബി.എ. ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ്; മള്‍ട്ടിമീഡിയ  ഡി. പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (അങ്കമാലി സൗത്ത്).

• ബി.എ. മള്‍ട്ടിമീഡിയ ജവാഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് (ബാലഗ്രാം, ഇടുക്കി), ഫാറൂഖ് കോളേജ് (ഫറോക്ക്), ശ്രീ വിവേകാനന്ദപഠനകേന്ദ്രം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ഇടക്കര, മലപ്പുറം  ബി.എസ്‌സി.), സെയ്ന്റ് മേരീസ് കോളേജ് (തൃശ്ശൂര്‍ ബി.വോക്. കോഴ്‌സ്), സെയ്ന്റ് അലോഷ്യസ് കോളേജ് (എല്‍തുരുത്ത്, തൃശ്ശൂര്‍).

കേരളത്തിനുപുറത്ത്

• ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് (ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ്) എം.ജി.ആര്‍.ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ.

• ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.) ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍ ആന്‍ഡ് ഫിലിം ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (അഹമ്മദാബാദ്)

• ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ഫാഷന്‍ കമ്യൂണിക്കേഷന്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (കണ്ണൂര്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍)

• ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ കമ്യൂണിക്കേഷന്‍: ജവാഹര്‍ലാല്‍ നെഹ്രു ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്.

സ്വകാര്യമേഖലയില്‍ നിരവധി സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. 

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Visual Media And Communication Courses After Plus Two