ask expertഡിഗ്രി കോഴ്‌സ് അഡ്മിഷന്‍ എന്‍ട്രന്‍സ് വഴിയാണോ? അപേക്ഷ അയക്കേണ്ട സമയം കഴിഞ്ഞോ? മെയില്‍ ഐ.ഡി. നല്‍കുമോ? - അനൂപ് വര്‍ഗീസ്, എറണാകുളം

കേരളത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാം പ്രവേശനം സംബന്ധിച്ചാണ് ചോദ്യം എന്നുകരുതുന്നു.

കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളിലെ 2020-'21ലെ ബിരുദപ്രോഗ്രാം പ്രവേശനനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകജാലകസംവിധാനം വഴിയാണ് ഓരോ സര്‍വകലാശാലയും അവരുടെ പ്രവേശനം നടത്തുന്നത്.

പൊതുവേ പ്രവേശനപരീക്ഷ വഴിയല്ല അഡ്മിഷന്‍ (ചില പ്രോഗ്രാമുകള്‍ക്ക് പ്രവേശനപരീക്ഷ/അഭിരുചി പരീക്ഷ ഉണ്ടാകാം). പ്ലസ്ടു മാര്‍ക്ക്, ഓരോ കോഴ്‌സ് പ്രവേശനത്തിനും റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് സര്‍വകലാശാലകള്‍ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങള്‍ എന്നിവ പരിഗണിച്ചാണ് പൊതുവേ പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അതതു സര്‍വകലാശാലയുടെ പ്രവേശന പ്രോസ്‌പെക്ടസില്‍ ലഭിക്കും.

ഓരോ സര്‍വകലാശാലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. സ്വയംഭരണ കോളേജ് യു.ജി. പ്രവേശനം ഇവിടെ സൂചിപ്പിച്ച പ്രക്രിയയുടെ പരിധിയില്‍ വരില്ല. അതിന് അതത് കോളേജിലേക്ക് അപേക്ഷിക്കണം.
ഓരോ സര്‍വകലാശാലയുടെ പ്രവേശനവെബ്‌സൈറ്റും ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിയും ക്രമത്തില്‍.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: UG Admissins in Kerala State Universities, Mathrubhumi Ask Expert