ask expertകോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) പ്ലസ്ടു കഴിഞ്ഞുള്ള  ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി.ക്കും  എല്‍എല്‍.എം (എല്‍എല്‍.ബി.  കഴിഞ്ഞ്) കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിനാണ്. ബിരുദത്തിനുശേഷമുള്ള എല്‍എല്‍.ബി. കോഴ്‌സ് ത്രിവത്സര കോഴ്‌സ് ആണ്. ഇത് ക്ലാറ്റിന്റെ പരിധിയില്‍വരുന്നുമില്ല. 

ദേശീയ നിയമസര്‍വകലാശാലകള്‍ ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സ് നടത്തുന്നില്ല. കേരളത്തില്‍ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലും  (തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്) ചില സ്വകാര്യ സ്വാശ്രയ കോളേജുകളിലും ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സുണ്ട്.  കേരള പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പരീക്ഷ വഴിയാണ്  അഡ്മിഷന്‍. വിവരങ്ങള്‍ www.cee-kerala.org -ല്‍ കിട്ടും. 

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ റെഗുലര്‍/ ഈവനിങ് ബാച്ചുകളുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ട് ഇ-കോഴ്‌സ് നടത്തുന്നുണ്ട്. 

ത്രിവത്സര എല്‍എല്‍.ബി. ഉള്ള മറ്റുചില യൂണിവേഴ്‌സിറ്റികള്‍: മഹര്‍ഷി ദയാനന്ദ് (റോത്തക്- ഓണേഴ്‌സ്), ഡല്‍ഹി ബനാറസ് ഹിന്ദു (ഓണേഴ്സ്), പഞ്ചാബ്, ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റികള്‍, ഗവ. ലോ കോളേജ് (മുംബൈ), ഐ.എല്‍.എസ്. ലോ കോളേജ് (പുണെ), സിംബയോസിസ് ലോ സ്‌കൂള്‍ (പുണെ), ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ (സോനീപത്, ഹരിയാണ). ഇക്കണോമിക്‌സ് ഉള്‍പ്പെടെ ഏതുവിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.

ആസ്‌ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert

Comtent Highlights: Eligibility for applying LLB, three year LLB