ask expertബി.എ. സംസ്‌കൃതം പഠിക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ അതിന് അവസരമുള്ള മികച്ച സ്ഥാപനങ്ങള്‍ ഏതൊക്കെയാണ് ?
അനുഷ, പാലക്കാട്

കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സംസ്‌കൃതം ബി.എ. പ്രോഗ്രാമുണ്ട്. സ്‌പെഷ്യലൈസേഷനുകള്‍ സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍ (സംസ്‌കൃതം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി). കൂടാതെ സര്‍വകലാശാലയുടെ തിരുവനന്തപുരം, പന്മന, ഏറ്റുമാനൂര്‍, തുറവൂര്‍, കൊയിലാണ്ടി, തിരൂര്‍, പയ്യന്നൂര്‍ എന്നീ പ്രാദേശികകേന്ദ്രങ്ങളിലും നിശ്ചിത സ്‌പെഷ്യലൈസേഷനുകളില്‍ പ്രോഗ്രാമുണ്ട്. വിവരങ്ങള്‍ക്ക്: https://ssus.ac.in.

വിവിധ സര്‍വകലാശാലകളില്‍ ബി.എ. സംസ്‌കൃതം പഠിക്കാന്‍ അവസരമുള്ള കോളേജുകള്‍

 കേരള സര്‍വകലാശാല; യൂണിവേഴ്‌സിറ്റി കോളേജ് (തിരുവനന്തപുരം), ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് (തിരുവനന്തപുരം ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ, ജ്യോതിഷ), കെ.എസ്.എം. ദേവസ്വം ബോര്‍ഡ് കോളേജ് (ശാസ്താംകോട്ട വേദാന്ത), എസ്.എന്‍. കോളേജ് (കൊല്ലം വേദാന്ത), എന്‍.എസ്.എസ്. കോളേജ് (പന്തളം).

എം.ജി. സര്‍വകലാശാല; ഗവ. സംസ്‌കൃത കോളേജ് (തൃപ്പൂണിത്തുറ ജ്യോതിഷ, ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ), ശ്രീശങ്കരാ കോളേജ് (കാലടി വേദാന്ത).

കാലിക്കറ്റ് സര്‍വകലാശാല; ഗവ. വിക്ടോറിയ കോളേജ് (പാലക്കാട്), വി.ടി. ഭട്ടതിരിപ്പാട് കോളേജ് (പാലക്കാട്), ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജ് (പട്ടാമ്പി സാഹിത്യ), ശ്രീ കേരളവര്‍മ കോളേജ് (തൃശ്ശൂര്‍), ശ്രീകൃഷ്ണ കോളേജ് (ഗുരുവായൂര്‍), കണ്ണൂര്‍ സര്‍വകലാശാല; ഗവ. ബ്രണ്ണന്‍ കോളേജ് (തലശ്ശേരി).

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Study Sanskrit at various universities in kerala