ഏതൊക്കെ സയൻസ് വിഷയം പഠിക്കുന്നവർക്ക് ഐ.എസ്.ആർ.ഒ.യിൽ ജോലി അവസരമുണ്ട്? -മാത്യു ജോൺ, എറണാകുളം

കാലാകാലങ്ങളിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനങ്ങൾ പരിശോധിച്ചാൽ, നിരവധി സയൻസ്, സയൻസ് ഇതര വിഷയങ്ങളിൽ ബാച്ച്ലർ/മാസ്റ്റേഴ്സ് ബിരുദമെടുത്തവർക്ക് ഐ.എസ്.ആർ.ഒ. യിൽ ജോലി/ പ്രോജക്ട് അവസരങ്ങൾ ഉണ്ടാകാറുണ്ട്. അവയിൽ ചില വിഷയങ്ങൾ:

ബിരുദം: ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, മൾട്ടിമീഡിയ/ആനിമേഷൻ, ആർട്സ്/കൊമേഴ്സ്/ മാനേജ്മെന്റ് /സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദധാരികൾ.

മാസ്റ്റേഴ്സ്: ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, അറ്റ്മോസ്‌ഫറിക് സയൻസ്, മെറ്റിയോറോളജി, എർത്ത് സിസ്റ്റം സയൻസ്, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഓപ്റ്റിക്സ്, അപ്ലൈഡ് ഓപ്റ്റിക്സ്, ജിയോഇൻഫർമാറ്റിക്സ്, ജിയോളജി, അപ്ലൈഡ് ജിയോളജി, അഗ്രിക്കൾച്ചറൽ സയൻസ്, മറൈൻ ബയോളജി, ഫിഷറീസ്, ഹോർട്ടിക്കൾച്ചർ, ക്രോപ്പ് ഫിസിയോളജി, പ്ലാന്റ് ഫിസിയോളജി, അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, കെമിസ്ട്രി, എൻവയോൺമെന്റൽ സയൻസ്, റിമോട്ട് സെൻസിങ്, ഹിന്ദി, ഇംഗ്ലീഷ്, മറ്റു മാസ്റ്റേഴ്സ്, സോഷ്യൽ വർക്ക്, സോഷ്യോളജി, മാസ് കമ്യൂണിക്കേഷൻ, െഡവലപ്പ്മെന്റ് കമ്യൂണിക്കേഷൻ, ഫിലിം ആൻഡ് ടി.വി. പ്രൊഡക്ഷൻ, ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, പ്ലാനിങ്.

പിഎച്ച്.ഡി.: ഫിസിക്സ്, അറ്റ്മോസ്‌ഫറിക് സയൻസ്, കെമിസ്ട്രി, സോഷ്യൽ വർക്ക്, സോഷ്യോളജി, മാസ് കമ്യൂണിക്കേഷൻ, െഡവലപ്പ്മെന്റ് കമ്യൂണിക്കേഷൻ, ഫിലിം ആൻഡ് ടി.വി. പ്രൊഡക്ഷൻ.

ചില തസ്തികകൾക്ക് അധികയോഗ്യത വേണ്ടി വന്നേക്കാം. വിശദമായ വിജ്ഞാപനങ്ങൾക്ക് വെബ് സൈറ്റ്: https://www.isro.gov.in/careers കാണുക.

Content Highlights: ISRO job opportunities, ask experts