പ്രിന്റിങ് ടെക്‌നോളജി ഡിപ്ലോമ/ഡിഗ്രി കേരളത്തില്‍ എവിടെ പഠിക്കാം? എങ്ങനെയാണ് പ്രവേശനം?-അനിത, കോഴിക്കോട്
കേരളത്തില്‍ പ്രിന്റിങ് ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ പ്രോഗ്രാം ഷൊര്‍ണൂര്‍ ഗവണ്‍മന്റ് പോളിടെക്‌നിക് കോളേജ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജിയിലുണ്ട്. ഉന്നത പഠനത്തിനുള്ള യോഗ്യതയോടെ പത്താംക്ലാസ് ജയിച്ചവര്‍ക്ക് പോളിടെക്‌നിക് പ്രവേശനപ്രക്രിയവഴി ചേരാം. 2020-ലെ പ്രവേശന വിജ്ഞാപനം വന്നിട്ടില്ല. വെബ്‌സൈറ്റ്: www.polyadmission.org
പ്ലസ്ടു/തുല്യ കോഴ്‌സ് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് ജയിച്ചവര്‍ക്കും എന്‍.സി.വി.ടി./എസ്.സി.വി.ടി/ കെ.ജി.സി.ഇ. രണ്ടുവര്‍ഷ മെട്രിക് കോഴ്‌സ് ജയിച്ചവര്‍ക്കും ലാറ്ററല്‍എന്‍ട്രി പ്രവേശനപ്രക്രിയവഴി ഈ സ്ഥാപനത്തില്‍ കോഴ്സിന്റെ രണ്ടാംവര്‍ഷ പ്രവേശനത്തിന് ശ്രമിക്കാം. യോഗ്യതാപരീക്ഷ മാര്‍ക്ക് പരിഗണിച്ചാണ് പ്രവേശനം. വിശദാംശങ്ങള്‍ക്ക് www.polyadmission.org/let കാണുക.
കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ മലപ്പുറം തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി, പ്രിന്റിങ് ടെക്‌നോളജിയില്‍ നാലുവര്‍ഷ ബി.ടെക്. പ്രോഗ്രാമുണ്ട്. കേരള എന്‍ജിനിയറിങ് പ്രവേശനപരീക്ഷ എഴുതിയിരിക്കണം. പ്രവേശന പരീക്ഷാമാര്‍ക്ക്, രണ്ടാംവര്‍ഷ പ്ലസ്ടു പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്ട്രി മാത്തമാറ്റിക്‌സ് മാര്‍ക്ക് എന്നിവ പ്രോസ്‌പെക്ടസില്‍ വിശദീകരിച്ചുട്ടുള്ള രീതിയില്‍ പരിഗണിച്ചാണ് റാങ്കുപട്ടിക തയ്യാറാക്കുന്നത്. പ്രവേശനപരീക്ഷാ കമ്മിഷണറാണ് അലോട്ട്‌മെന്റ് നടത്തുന്നത്. വിവരങ്ങള്‍ക്ക് http://cee-kerala.org കാണുക.
ഓരോ പ്രക്രിയയിലെയും വിശദമായ പ്രവേശന യോഗ്യതയ്ക്ക് ബന്ധപ്പെട്ട വെബ്‌സൈറ്റ് പ്രോസ്‌പെക്ടസ് എന്നിവ കാണണം.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: Printing Technology Courses and Institutes in Kerala, Mathrubhumi Ask Expert