ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എം.എ. കഴിഞ്ഞ് ഐ.ഐ.ടി.കളിൽ ഇംഗ്ലീഷിൽ പിഎച്ച്.ഡി. ചെയ്യാൻ കഴിയുമോ? വിശദാംശങ്ങൾ നൽകുമോ?- ആതിര, കോഴിക്കോട്

ട്ടേറെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ) ഇംഗ്ലീഷിൽ ഗവേഷണം നടത്താൻ അവസരം നൽകുന്നുണ്ട്. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിലാണ് മിക്കയിടത്തും അവസരം. ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ/6.0 സി.ജി.പി.എ.യോടെയുള്ള മാസ്റ്റേഴ്സ് ബിരുദം വേണം. യു.ജി.സി - നെറ്റ് (ജെ.ആർ.എഫ് - എൽ.എസ്) യോഗ്യതയും വേണ്ടിവരും. സ്ഥാപനത്തിനനുസരിച്ച് യോഗ്യതയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം.

ഇംഗ്ലീഷിൽ ഗവേഷണ അവസരമുള്ള ചില ഐ.ഐ.ടി.കളും ചില ഗവേഷണമേഖലകളും

* മദ്രാസ് ഐ.ഐ.ടി.യിൽ ലിറ്ററേച്ചർ ആൻഡ് മീഡിയാ സ്റ്റഡീസ് - അമേരിക്കൻ ലിറ്ററേച്ചർ, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഇ.എൽ.ടി., ഇന്ത്യൻ ഡ്രാമ, ലൈഫ് റൈറ്റിങ്.

* ഡൽഹി: മോഡണിസ്റ്റ് പോസ്റ്റ് മോഡണിസ്റ്റ് ലിറ്ററേച്ചർ, ഇന്ത്യൻ റൈറ്റിങ് ഇൻ ഇംഗ്ലീഷ്, കണ്ടമ്പററി ഫിക്ഷൻ, പോസ്റ്റ് കൊളോണിയൽ ലിറ്ററേച്ചർ, ഫിലോസഫി ഓഫ് ലിറ്ററേച്ചർ, ലാംഗ്വേജ് എജ്യുക്കേഷൻ, ലാംഗ്വേജ് വേരിയേഷൻ, ഫിലോസഫി ഓഫ് ലാംഗ്വേജ്, ഫോണോളജി.

* ഖരഗ്പുർ: ലാംഗ്വേജ് സ്റ്റഡീസ് ആൻഡ് ലിറ്റററി തിയറീസ്.

*ഗാന്ധിനഗർ: വേൾഡ് ലിറ്ററേച്ചർ, സൈക്കോ അനാലിസിസ് ആൻഡ് മോഡണിസ്റ്റ് ലിറ്ററേച്ചർ, മാത്തമാറ്റിക്സ് ആൻഡ് ലിറ്ററേച്ചർ, ഇന്ത്യൻ ഫെമിനിസ്റ്റ് ലിറ്ററേച്ചർ, ലാംഗ്വേജ് അക്വിസിഷൻ, വിമൻസ് റൈറ്റിങ്.

* ബോംബെ: ഇന്ത്യൻ റൈറ്റിങ് ഇൻ ഇംഗ്ലീഷ്, ആഫ്രിക്കൻ അമേരിക്കൻ റൈറ്റിങ്, യൂറോപ്യൻ ലിറ്ററേച്ചർ, ഓട്ടോബയോഗ്രഫി സ്റ്റഡീസ്, ക്രൈസിസ് ഇൻ ഇംഗ്ലീഷ് സ്റ്റഡീസ്, ഫെമിനിസ്റ്റ് തിയറി ആൻഡ് വിമൺസ് റൈറ്റിങ്, ലിറ്റററി തിയറി, റീജണൽ ലിറ്ററേച്ചേഴ്സ് ആൻഡ് കൾച്ചേഴ്സ് ഇൻ ഇന്ത്യ.

* ഭുവനേശ്വർ: കോമൺവെൽത്ത് സ്റ്റഡീസ്, ഇന്ത്യൻ ഡയസ്പോറ ലിറ്ററേച്ചർ, ട്രാവൽ റൈറ്റിങ്സ്/ഓട്ടോ ബയോഗ്രഫീസ്/മെമ്മയേഴ്സ്, ഇന്ത്യൻ റൈറ്റിങ് ഇൻ ഇംഗ്ലീഷ്, പോസ്റ്റ് കൊളോണിയൽ വേൾഡ് ലിറ്ററേച്ചർ, നേറ്റീവ് നോർത്ത് അമേരിക്കൻ ലിറ്ററേച്ചർ, ക്രോസ് കൾച്ചറൽ കമ്യൂണിക്കേഷൻ, ബിസിനസ് കമ്യൂണിക്കേഷൻ.

*ഗുവാഹാട്ടി: ലിംഗ്വിസ്റ്റിക്സ് -ഫൊണറ്റിക്സ് ആൻഡ് ഫോണോളജി, തിയററ്റിക്കൽ ഫോണോളജി, അക്കൗസ്റ്റിക് ഫൊണറ്റിക്സ്, ടോൺ ആൻഡ് ഇന്റൊനേഷൻ ഇൻ ദി ലാംഗ്വേജസ് ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ, ഫൊണറ്റിക്സ് ഓഫ് ടോൺ ലാംഗ്വേജസ് ആൻഡ് ടിബറ്റോ-ബർമൻ ലാംഗ്വേജസ്.

*കാൻപുർ: ഇംഗ്ലീഷ് (ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ഇ.എൽ.ടി.).

*ഹൈദരാബാദ്: ലിംഗ്വിസ്റ്റിക്സ്.

വിശദാംശങ്ങൾ മനസ്സിലാക്കാൻ ബന്ധപ്പെട്ട ഐ.ഐ.ടി.യുടെ വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Ph.D. in English language and literature from IITs, Ask Expert