നീറ്റ് യു.ജി. റാങ്ക് പതിനായിരത്തിനകം ഉള്ളവരുടെ കേരളത്തിലെ മെഡിക്കല്‍ റാങ്ക് എത്രയാകും?

ജഗദീഷ് കാസര്‍കോട്

കേരളത്തില്‍ മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ 2021ലെ പ്രവേശനത്തിന്, എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് അപേക്ഷിച്ചവരുടെ നീറ്റ് യു.ജി. 2021 റാങ്ക് പരിഗണിച്ച് തയ്യാറാക്കുന്ന കേരള മെഡിക്കല്‍ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുമ്പോള്‍മാത്രമേ നീറ്റ് യു.ജി. റാങ്ക് 10000നകം ഉള്ളവരുടെ കേരളത്തിലെ മെഡിക്കല്‍ റാങ്ക് എത്രയാകും എന്നുവ്യക്തമാവുകയുള്ളൂ.

ദേശീയ തലത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) പ്രസിദ്ധപ്പെടുത്തിയ നീറ്റ് യു.ജി. ഫല പ്രസ് റിലീസില്‍ എത്രകുട്ടികള്‍ ഓരോ സംസ്ഥാനത്തും യോഗ്യത നേടിയിട്ടുണ്ടെന്ന വിവരം ഈവര്‍ഷം നല്‍കിയിട്ടില്ല. കേരളത്തില്‍നിന്ന് 2020ല്‍ 59,404 പേരും 2019ല്‍ 73,385 പേരും നീറ്റ് യു.ജി. യോഗ്യത നേടിയിരുന്നു. ഇതുകൂടാതെ കേരളത്തിന് പുറത്തുനിന്നും കേരളീയര്‍ യോഗ്യത നേടിയിട്ടുണ്ടാകും. നീറ്റ് യു.ജി. റാങ്കും കേരളത്തിലെ മെഡിക്കല്‍ റാങ്കും തമ്മിലുള്ള ബന്ധത്തിനായി മുന്‍വര്‍ഷങ്ങളിലെ കേരള മെഡിക്കല്‍ റാങ്ക് പട്ടികകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയിക്കാന്‍ ലഭ്യമായിട്ടുള്ളത്. കേരളത്തിലെ കഴിഞ്ഞ നാലുവര്‍ഷത്തെ മെഡിക്കല്‍ റാങ്ക് പട്ടികകള്‍ പരിശോധിച്ചാല്‍ നീറ്റ് യു.ജി.യില്‍ 10,000നകം റാങ്ക് ലഭിച്ച, കീം മെഡിക്കല്‍ റാങ്ക് പട്ടികയിലുള്ളവരുടെ എണ്ണം ഇപ്രകാരമായിരുന്നു: 2017 1662, 2018 1540, 2019 1289, 2020 1466. 2021 നീറ്റ് യു.ജി. ഫലമനുസരിച്ച്, എത്രപേര്‍ ഈ പരിധിയില്‍ ഉണ്ടെന്നുള്ളതിനെ ആശ്രയിച്ചിരിക്കും നീറ്റ് യു.ജി.യില്‍ 10,000നകം റാങ്കുള്ളവരുടെ കേരള മെഡിക്കല്‍ റാങ്ക്.

2020ലെ റാങ്ക് പട്ടിക പ്രകാരം, കേരള മെഡിക്കല്‍ റാങ്ക്, 1 മുതല്‍ 100 വരെ ലഭിച്ചവരുടെ നീറ്റ് നീറ്റ് യു.ജി റാങ്കുകള്‍ 12 മുതല്‍ 659 വരെയുള്ള പരിധിയിലായിരുന്നു. മറ്റുപരിധികള്‍ ഇപ്രകാരമായിരുന്നു. 101500 (കേരള മെഡിക്കല്‍ റാങ്ക്): 6633029 (നീറ്റ് യു.ജി. റാങ്ക്); 501  1000: 30306409; 10012000: 641814,430; 20015000: 14,43142,180; 500110,000: 42,181 92,120; 10,00120,000: 92,1272,24,493; 20,00130,000: 2,24,5024,18,280; 30,00140,000: 4,18,285 6,75,375; 40,001 48,592: 6,75,409 13,64,234 (അവസാന പരിധിയില്‍ മെഡിക്കല്‍ അലൈഡ് വിഭാഗത്തില്‍ മാത്രം യോഗ്യത നേടിയവരും ഉള്‍പ്പെടുന്നു). പ്രവേശനപരീക്ഷാകമ്മിഷണര്‍ താമസിയാതെ മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കുന്ന നടപടികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

Content Highlights: NEET UG Updates