ask expertനീറ്റ് യു.ജി.ക്ക് അപേക്ഷിച്ചിട്ടുണ്ട്. കേരള നേറ്റിവിറ്റിയാണ്. 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്കുപുറമേ, മറ്റേതെങ്കിലും സംസ്ഥാനത്ത് എം.ബി.ബി.എസ്. പ്രവേശനത്തിന് നേരിട്ട് അപേക്ഷിക്കാന്‍ നിലവില്‍ അവസരമുണ്ടോ - അനുശ്രീ, പാലക്കാട്

പ്പോള്‍ അതിന് അവസരമില്ല. എന്നാല്‍, അവസരം ലഭിക്കാം. നീറ്റ് യു.ജി. ഫലപ്രഖ്യാപനത്തിനുശേഷം ഓരോ സംസ്ഥാനത്തെയും പ്രവേശന നടപടികള്‍ ആരംഭിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും. പല സംസ്ഥാനങ്ങളും അവരുടെ സ്വകാര്യ/സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് മറ്റുസംസ്ഥാനക്കാരെ പരിഗണിക്കുന്ന രീതി മുന്‍വര്‍ഷങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്.

അങ്ങനെയൊരു തീരുമാനം അവര്‍ എടുക്കുന്നപക്ഷം 2020 പ്രവേശനത്തിനും അതുനടപ്പാക്കും. അതിലേക്ക്, ആ സംസ്ഥാനത്തെ പ്രവേശന ഏജന്‍സി (സര്‍ക്കാര്‍ സംവിധാനം) പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കും.

ആ സീറ്റില്‍ താത്പര്യമുള്ളവര്‍ക്ക് ആ സമയത്ത് പ്രവേശന ഏജന്‍സിയിലേക്ക് അപേക്ഷ നല്‍കി പ്രക്രിയയില്‍ പങ്കെടുക്കാം. ഓരോ സംസ്ഥാനത്തെയും സര്‍ക്കാര്‍ പ്രവേശന ഏജന്‍സിയുടെ വിശദാംശങ്ങള്‍ നീറ്റ് യു.ജി. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ അനുബന്ധം IV ആയി 6468 പേജുകളില്‍ (വെബ് സൈറ്റ് വിലാസം ഉള്‍പ്പെടെ) നല്‍കിയിട്ടുണ്ട്. അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വരാന്‍ പോകുന്ന വിജ്ഞാപനങ്ങള്‍ ശ്രദ്ധിക്കുക.

2018, 2019 വര്‍ഷങ്ങളില്‍ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവയുള്‍പ്പടെ ഒട്ടേറെ സംസ്ഥാനങ്ങള്‍ മറ്റുസംസ്ഥാനക്കാര്‍ക്ക് മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ. വിഭാഗങ്ങളില്‍ അപേക്ഷിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. പക്ഷേ, അവരുടെ സര്‍ക്കാര്‍ സീറ്റിലേക്ക് അവരുടെ നേറ്റിവിറ്റി വ്യവസ്ഥ തൃപ്തിപ്പെടുത്തുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: NEET UG: chances of getting seats in Other states are scarce