ask expertഠിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് ആദ്യം ഉറപ്പാക്കുക. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളും കെമിസ്ട്രി/കംപ്യൂട്ടര്‍ സയന്‍സ്/ ബയോടെക്നോളജി/ ബയോളജി എന്നിവയിലൊന്ന് പ്ലസ് ടു തലത്തില്‍ പഠിച്ചിരിക്കണം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ജനുവരി അവസാനം/ഫെബ്രുവരി ആദ്യവാരം അപേക്ഷ വിളിക്കും. 

ഇതുസംബന്ധിച്ച അറിയിപ്പ് www.cee-kerala.org, www.cee.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ വരും. ഏതാണ്ട് നാല് ആഴ്ചയോളം അപേക്ഷ നല്‍കാന്‍ സമയം ലഭിക്കും. അപേക്ഷിക്കേണ്ട രീതി, നല്‍കേണ്ട രേഖകള്‍, അപേക്ഷാഫീസ്, പരീക്ഷാഘടന, സിലബസ്, റാങ്ക് നിര്‍ണയ രീതി, തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ് സൈറ്റില്‍ ലഭ്യമാക്കുന്ന പ്രോസ്പക്ടസ്സില്‍ ഉണ്ടാകും. 

എന്‍ജിനീയറിങ് റാങ്ക് നിര്‍ണയത്തില്‍ പ്ലസ്ടു മാര്‍ക്കു കൂടി പരിഗണിക്കുന്നതിനാല്‍ എന്‍ജിനീയറിങ് സ്‌കോര്‍ പ്രഖ്യാപിച്ചു കഴിഞ്ഞ് യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് വെബ് സൈറ്റ് വഴി പരിശോധിച്ച് അംഗീകരിക്കേണ്ടതുണ്ട്. തുടര്‍ന്നാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. 

അതിനു ശേഷം ഓപ്ഷന്‍ വിളിക്കുമ്പോള്‍ ബ്രാഞ്ച് കോളേജ് താത്പര്യങ്ങള്‍ മുന്‍ഗണന നിശ്ചചയിച്ച് ഓണ്‍ലൈനായി നല്‍കി കേന്ദ്രീകൃത അലോട്ടുമെന്റ് പ്രക്രിയയില്‍ പങ്കെടുക്കണം. 
അലോട്ടുമെന്റ് ലഭിച്ചാല്‍ ഫീസടച്ച് അലോട്ട്മെന്റ് സ്വീകരിക്കണം. പ്രവേശനം നേടാന്‍ ആവശ്യപ്പെടുമ്പോള്‍ കോളേജില്‍ പോയി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. 

ആസ്‌ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert

Comtemt Highlight: Kerala Engineering Entrance Examination