ask expertകീം 2020ല്‍ ബി.എച്ച്.എം. എസ്. കോഴ്‌സുകളിലേക്ക് എത്ര അലോട്ട്‌മെന്റുകള്‍ ഉണ്ടാകും? സ്‌പോട്ട് അഡ്മിഷന്‍ ഉണ്ടാകുമോ? ബി. എച്ച്.എം.എസിന് മാനേജ്‌മെന്റ് ക്വാട്ടയില്‍ കേരളത്തില്‍ പ്രവേശനമുണ്ടോ?- സാന്ദ്ര, കോഴിക്കോട്

രോ കോഴ്‌സിലേക്കും ഒരുവര്‍ഷം എത്ര അലോട്ട്‌മെന്റുകള്‍ നടത്തുമെന്ന് പ്രവേശനപരീക്ഷാകമ്മിഷണര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ല. എന്നാല്‍, എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി. എച്ച്.എം.എസ്., ബി.എസ്.എം. എസ്., ബി.യു.എം.എസ്. പ്രോഗ്രാമുകള്‍ക്ക് അഖിലേന്ത്യാ തലത്തിലുള്ള സീറ്റുകളിലേക്ക് രണ്ട് ഓള്‍ ഇന്ത്യ അലോട്ട്‌മെന്റുകളും സംസ്ഥാനത്തെ സീറ്റുകളിലേക്ക് രണ്ട് സംസ്ഥാനതല അലോട്ട്‌മെന്റുകളുമാണ് സാധാരണഗതിയില്‍ നടത്താറുള്ളത്. അതിനുശേഷം മോപ്അപ് റൗണ്ട്/റൗണ്ടുകള്‍, സ്‌ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ടുകള്‍ എന്നിവയും ഇരുവിഭാഗത്തിലും നടത്തിവരുന്നു.

2019-20 പ്രവേശനവര്‍ഷം ബി.എച്ച്.എം.എസ്. കോഴ്‌സിലേക്ക് രണ്ട് റഗുലര്‍ അലോട്ട്‌മെന്റുകള്‍ നടത്തിയിരുന്നു. അതിനുശേഷം, രണ്ട് ഓണ്‍ലൈന്‍ മോപ് അപ് അലോട്ട്‌മെന്റുകളും ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ ഒറ്റപ്പെട്ട ഒഴിവുകള്‍ നികത്തുന്നതിലേക്ക് ഒരു സ്‌പോട്ട് അലോട്ട്‌മെന്റും പ്രവേശന പരീക്ഷാകമ്മിഷണര്‍ നടത്തി.

2020-21 പ്രവേശനവര്‍ഷം കേരളത്തില്‍ ബി.എച്ച്.എം. എസിന് ഒരു അലോട്ട്‌മെന്റ് കഴിഞ്ഞു. കഴിഞ്ഞവര്‍ഷത്തെ അലോട്ട്‌മെന്റ് രീതി നോക്കുമ്പോള്‍, ഈവര്‍ഷത്തേക്ക് ബി. എച്ച്.എം.എസിന് ഒരു റഗുലര്‍ അലോട്ട്‌മെന്റുകൂടി പ്രതീക്ഷിക്കാം. തുടര്‍ന്ന് മോപ്അപ്പ് റൗണ്ട്, സ്‌ട്രേ വേക്കന്‍സി റൗണ്ട് എന്നിവയും ഉണ്ടാകാം. സീറ്റുകള്‍ എങ്ങനെ നികത്തുമെന്ന് പ്രവേശനപരീക്ഷാകമ്മിഷണര്‍ വിജ്ഞാപനത്തിലൂടെ അറിയിക്കും. കാത്തിരിക്കുക.

ബി.എച്ച്.എം.എസ്. പ്രോഗ്രാം രണ്ട് ഗവണ്‍മെന്റ് കോളേജുകള്‍ക്കുപുറമേ മൂന്ന് എയ്ഡഡ് കോളേജുകളിലാണുള്ളത്. എയ്ഡഡ് കോളേജുകളില്‍ ഈ കോഴ്‌സിന് മാനേജ്‌മെന്റ് സീറ്റുകളുണ്ട്. അതിന്റെ വിശദാംശങ്ങള്‍ക്കായി കീം2020 പ്രോസ്പക്ടസ് അനുബന്ധം lV (2) (പേജ് 83) കാണുക. അവയിലെ പ്രവേശനം, പ്രവേശനപരീക്ഷാകമ്മിഷണറുടെ അലോട്ട്‌മെന്റിന്റെ പരിധിയില്‍ വരുന്നില്ല. അതിനാല്‍, അതേക്കുറിച്ചറിയാന്‍ അതത് കോളേജുമായി ബന്ധപ്പെടേണ്ടതാണ്.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: KEAM no. of total allotments, medical admission