ask expertകീം അപേക്ഷ കൊടുത്തപ്പോള്‍ ഇ.ഡബ്ല്യു.എസ്. സര്‍ട്ടിഫിക്കറ്റ് അവകാശവാദം ഉന്നയിച്ചില്ല. പക്ഷേ, ഞാന്‍ അതിനു അര്‍ഹനാണ്. തെറ്റ് തിരുത്താന്‍ വരുമ്പോള്‍ അവകാശവാദം ഉന്നയിക്കാമോ? സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ എന്തു ചെയ്യണം?
-രോഹിത്, എറണാകുളം

കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയ സംവരണാനുകൂല്യം ഒന്നുംതന്നെ ഇല്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ് - ഇ.ഡബ്ല്യു.എസ്.) ബാധകമായ ഇ.ഡബ്ല്യു.എസ്. സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് 15 മുതല്‍ www.cee.kerala.gov.in ലെ കീം കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി നല്‍കാം.

ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആദ്യം അപേക്ഷാര്‍ഥിയുടെ വരുമാനവും ആസ്തിയും സംബന്ധിച്ച നിശ്ചിതമാതൃകയിലുളള അപേക്ഷാഫോം വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. തുടര്‍ന്ന്, വില്ലേജാഫീസില്‍നിന്ന് നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

മുകളില്‍ സൂചിപ്പിച്ച അപേക്ഷാഫോറത്തിന്റെ/ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, www.cee.kerala.gov.in ല്‍ നിങ്ങളുടെ ഹോം പേജില്‍നിന്നും ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. മാര്‍ച്ച് 15 മുതല്‍ ഈ ഇ.ഡബ്ല്യു.എസ്. സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ ഹോം പേജ് വഴി അപ്‌ലോഡ് ചെയ്യാം.

നേരത്തേ ഇ.ഡബ്ല്യു.എസ്. സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അന്ന് എന്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അര്‍ഹതയ്ക്കു വിധേയമായി നിശ്ചിത തീയതി മുതല്‍ ഇ.ഡബ്ല്യു.എസ്. സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ കഴിയും.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: KEAM 2020: Applicants can upload EWS Certificate from 15 March