ask expertബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബ്രാഞ്ച് കൂടാതെ അതിലെ സ്‌പെഷ്യലൈസേഷന്‍ ബ്രാഞ്ചുകള്‍ ജോസ വഴി എവിടെ പഠിക്കാം. കേരളത്തില്‍ എവിടെയൊക്കെ അവസരമുണ്ട് ?- അശ്വതി, കൊല്ലം

ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) 2020-ല്‍ നടത്തിയ അലോട്ട്‌മെന്റില്‍ ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബ്രാഞ്ച് കൂടാതെ അനുബന്ധ സ്‌പെഷ്യലൈസേഷനുകളില്‍ ഉണ്ടായിരുന്ന ചില നാലുവര്‍ഷ ബി.ടെക്. പ്രോഗ്രാമുകള്‍: *ഡേറ്റാ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ഐ.ഐ.ടി. മാന്‍സി * ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് ഐ.ഐ.ടി. ജോധ്പുര്‍, ഐ.ഐ.ഐ.ടി. ഡി.എം. കുര്‍ണൂല്‍ ആന്ധ്രാപ്രദേശ് * ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഐ.ഐ.ടി. ഭിലായ്, ഐ.ഐ.ഐ.ടി. ധാര്‍വാഡ്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നയാ റായ്പുര്‍

* കംപ്യൂട്ടര്‍ സയന്‍സ്; കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ലഖ്‌നൗ

* ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഐ.ഐ. ടി. ഹൈദരാബാദ്.

കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശന പ്രക്രിയയില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബ്രാഞ്ച് കൂടാതെ ഒട്ടേറേ അനുബന്ധ സവിശേഷ ബ്രാഞ്ചുകള്‍ 2020'21 അധ്യയനവര്‍ഷത്തില്‍ ആരംഭിച്ചിട്ടുണ്ട്. 2020ലെ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടിരുന്ന ബ്രാഞ്ചുകള്‍:

എയ്ഡഡ് വിഭാഗം: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ഡേറ്റാ സയന്‍സ്) എം.എ. കോളേജ് ഓഫ് എന്‍ജിനിയറിങ് കോതമംഗലം

സര്‍ക്കാര്‍ നിയന്ത്രിതം: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്) എസ്.സി.ടി. കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരം.

സ്വകാര്യ സ്വാശ്രയം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് (അഞ്ച് കോളേജുകള്‍), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് (ഒന്ന്), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ഒന്ന്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്) (ഒന്ന്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) (രണ്ട്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (സൈബര്‍ സെക്യൂരിറ്റി) (ഒന്ന്); ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ് (ഒന്ന്), റൊബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ (ആറ്).

2021-ലെ അലോട്ട്‌മെന്റ് പ്രഖ്യാപിക്കുമ്പോള്‍ ഈ വര്‍ഷത്തെ പ്രവേശനങ്ങള്‍ക്ക് ലഭ്യമായ ബ്രാഞ്ചുകളുടെ വിവരം അറിയാം.

Content Highlights: JOSAA colleges in kerala, ask expert