ആരോഗ്യവകുപ്പിനുകീഴിലുള്ള തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസര്‍കോട് പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് സ്‌കൂളുകളില്‍ ഓക്‌സില്യറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫ്‌സ് (എ.എന്‍.എം.) കോഴ്‌സുണ്ട്. പ്ലസ് ടൂ/തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസ് പഠിച്ചവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടൂ തലത്തിലെ മൊത്തം മാര്‍ക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. രണ്ടുവര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം.
സംസ്ഥാനത്തെ 14 സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളിലും കൊല്ലം ആശ്രാമത്തുള്ള പട്ടിക വിഭാഗക്കാര്‍ക്കുമാത്രമായുള്ള നഴ്‌സിങ് സ്‌കൂളിലും മൂന്നുവര്‍ഷത്തെ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി (ജി.എന്‍.എം.) കോഴ്‌സുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണലായും ഇംഗ്ലീഷ് നിര്‍ബന്ധവിഷയമായും പഠിച്ച് പ്ലസ് ടൂ/തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ മറ്റുവിഷയങ്ങള്‍ പഠിച്ച് പ്ലസ് ടൂ ജയിച്ചവരെയും പരിഗണിക്കും. ഓപ്ഷണല്‍ വിഷയങ്ങള്‍ക്ക് ലഭിച്ച മൊത്തംമാര്‍ക്ക് പരിഗണിച്ചാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക് http://dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ 'ഡൗണ്‍ലോഡ്‌സ് - നോട്ടിഫിക്കേഷന്‍' ലിങ്കിലുള്ള പ്രോസ്‌പെക്ടസ് കാണുക.
ആസ്‌ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert
Content Highlights: Mathrubhumi Ask Expert, Nursing Course