ask expertഎയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജോലി ആഗ്രഹിക്കുന്നു. ബിരുദധാരികള്‍ക്ക് എന്തെല്ലാം അവസരങ്ങളുണ്ട്?- ശിവപ്രസാദ്, കണ്ണൂര്‍

വിവിധ ബിരുദതല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി അവസരങ്ങള്‍ ഉണ്ടാകാറുണ്ട്.

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) വഴിയും അല്ലാതെയും എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് ഇവിടെ അവസരമുണ്ട്. സിവില്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഓട്ടോമൊബൈല്‍, ഫയര്‍ എന്‍ജിനിയറിങ് തുടങ്ങിയ ബ്രാഞ്ചുകാര്‍ക്ക് ജൂനിയര്‍ എക്‌സിക്യുട്ടീവ്/മാനേജര്‍ തസ്തികകളിലേക്ക് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ എക്‌സിക്യൂട്ടീവ് (കൊമേഴ്ഷ്യല്‍/എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്/എയര്‍ ട്രാഫിക് കണ്‍ട്രോള്‍) എന്നിവയിലേക്ക് ബ്രാഞ്ച് വ്യവസ്ഥയില്ലാതെയും എന്‍ജിനിയറിങ് ബിരുദധാരികളെ പരിഗണിക്കാറുണ്ട്.

മറ്റുചില അവസരങ്ങള്‍:

ഐ.സി.ഡബ്ല്യു.എ./സി.എ./എം.ബി.എ. (ഫിനാന്‍സ്) യോഗ്യതയ്‌ക്കൊപ്പം ബി.കോം. ബിരുദവും ഉള്ളവരെ, മാനേജര്‍ (ഫിനാന്‍സ്); ഹിന്ദി/ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജ്വേറ്റുകാരെ മാനേജര്‍ (ഒഫീഷ്യല്‍ ലാംഗ്വേജസ്); ബിരുദത്തോടൊപ്പം എം.ബി.എ. (എച്ച്.ആര്‍.എം./എച്ച്.ആര്‍.ഡി./ലേബര്‍ വെല്‍ഫെയര്‍/പി.എം. ആന്‍ഡ് ഐ.ആര്‍.) യും ഉള്ളവരെ മാനേജര്‍ (ഹ്യൂമണ്‍ റിസോഴ്‌സസ്); ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെയുള്ള ബി.എസ്‌സി.ക്കാരെ, ജൂനിയര്‍ എക്‌സിക്യുട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍); ബിരുദത്തോടൊപ്പം എം.ബി.എ. (മാര്‍ക്കറ്റിങ്) യോഗ്യതയും ഉള്ളവരെ ജൂനിയര്‍ എക്‌സിക്യുട്ടീവ്/ മാനേജര്‍ (കൊമേഴ്‌സ്യല്‍), സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ഓപ്പറേഷന്‍ റിസര്‍ച്ച്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സോടെ ഇക്കണോമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സോടെ മാത്തമാറ്റിക്‌സ്, തുടങ്ങിയ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദക്കാരെ, ജൂനിയര്‍ എക്‌സിക്യുട്ടീവ് (കോര്‍പ്പറേറ്റ് പ്ലാനിങ് ആന്‍ഡ് മാനേജ്മന്റ്) തുടങ്ങിയ തസ്തികകളിലേക്ക് പരിഗണിച്ചിരുന്നു. ചില തസ്തികകള്‍ക്ക് പ്രവൃത്തിപരിചയം വേണ്ടിവരാം.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിക്രൂട്ട്‌മെന്റുകളുടെ വിശദാംശങ്ങള്‍, മുന്‍കാലങ്ങളിലെ വിജ്ഞാപനങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ https://www.aai.aero/en/careers/recruitment സന്ദര്‍ശിക്കുക.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Job opportunities in Airport authority of India, ask expert