കേരളത്തില്‍ സര്‍വകലാശാലകളുടെ കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയില്‍ (കാപ്) ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എവിടെയൊക്കെയുണ്ട്? പ്രവേശനം എങ്ങനെയാണ്?- അനിത, കോട്ടയം

കേരള സര്‍വകലാശാല: ബിരുദ പ്രവേശന പ്രോസ്‌പെക്ടസില്‍ രണ്ട് പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാമുകളുണ്ട്.

പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഗവണ്‍മെന്റ് കോളേജ് ഫോര്‍ വിമെന്‍, വഴുതക്കാട്, തിരുവനന്തപുരം.

ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഗവ. ആര്‍ട്‌സ് കോളേജ്, തൈക്കാട്, തിരുവനന്തപുരം. രണ്ടു പ്രോഗ്രാമുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി/തത്തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: admissions.keralauniversity.ac.in/

മഹാത്മാഗാന്ധി സര്‍വകലാശാല: അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം പ്രത്യേകമായിട്ടാണ് നടത്തുന്നത്.

ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം ഇന്‍ ലാംഗ്വേജസ് ഇംഗ്ലീഷ്: പ്ലസ്ടു ജയിച്ചവര്‍ക്ക്. ഗവ. കോളേജ് കട്ടപ്പന, കാത്തലിക്കറ്റ് കോളേജ് പത്തനംതിട്ട, ദേവസ്വം ബോര്‍ഡ് കോളേജ് തലയോലപ്പറമ്പ്, സെയ്ന്റ് ജോര്‍ജ്‌സ് കോളേജ്, അരുവിത്തുറ.

ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാം ഇന്‍ ബേസിക് സയന്‍സസ്: (i) കെമിസ്ട്രി- കെമിസ്ട്രി ഒരു ഓപ്ഷണല്‍ വിഷയമായി പഠിച്ച് പ്ലസ്ടു വിജയം. എം.ഇ.എസ്. കോളേജ് മാറംപള്ളി, സെയ്ന്റ് സേവിയേഴ്‌സ് കോളേജ് ഫോര്‍ വിമെന്‍ ആലുവ (ii) ഫിസിക്‌സ്- ഫിസിക്‌സ് ഒരു ഓപ്ഷണല്‍ വിഷയമായി പഠിച്ച് പ്ലസ്ടു വിജയം മാര്‍ത്തോമ കോളേജ് ഫോര്‍ വിമെന്‍ പെരുമ്പാവൂര്‍ (iii) സ്റ്റാറ്റിസ്റ്റിക്‌സ്- മാത്തമാറ്റിക്‌സ് ഒരു ഓപ്ഷണല്‍ വിഷയമായി പഠിച്ച് പ്ലസ്ടു വിജയം. എസ്.എന്‍.എം. കോളേജ്, മാലിയാങ്കര.

ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്: (i) ഡേറ്റാ സയന്‍സ് (നിര്‍മല കോളേജ്, മൂവാറ്റുപുഴ, സെയ്ന്റ് ജോസഫ്‌സ് കോളേജ്, മൂലമറ്റം) (ii) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് (ഭാരത് മാതാ കോളേജ്, തൃക്കാക്കര, സെയ്്ന്റ് തോമസ് കോളേജ് റാന്നി)  ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയല്‍സ് പഠിച്ച് പ്ലസ്ടു വിജയം

എം.ജി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയ വഴി പ്രവേശനം. വിവരങ്ങള്‍ക്ക്: https://cap.mgu.ac.in

കാലിക്കറ്റ് സര്‍വകലാശാല: യു.ജി. പ്രവേശന പ്രക്രിയയില്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉള്‍പ്പെടുന്നില്ല. വിവരങ്ങള്‍ക്ക്: https://admission.uoc.ac.in

കണ്ണൂര്‍ സര്‍വകലാശാല: ഇന്റഗ്രേറ്റഡ് എം.എസ്‌സി. ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷിന്‍ ലേണിങ് (നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്)  സയന്‍സ് സ്ട്രീമില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ് ടു വിജയം. കേന്ദ്രീകൃത അലോട്ടുമെന്റ് വഴി പ്രവേശനം. വിവരങ്ങള്‍ക്ക്: https://admission.kannuruniversity.ac.in

Content Highlights: Integrated UG courses in Universities of kerala, ask expert