ask expertകേരളത്തില്‍ ഇന്റഗ്രേറ്റഡ് എം.എസ്‌സി.എവിടെ പഠിക്കാം? ഇനിയും അപേക്ഷിക്കാന്‍ കഴിയുമോ? -ശ്രീലക്ഷ്മി, കൊല്ലം

• കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്‌സി. നടത്തുന്നുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫൊട്ടൊണിക്‌സ് എന്നിവയിലാണ് പ്രോഗ്രാമുള്ളത്. 2020-21 പ്രവേശനവര്‍ഷത്തേക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞു. വിശദാംശങ്ങള്‍ https://admissions.cusat.ac.in ല്‍ ഉണ്ട്.

• മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ് (ഐ.ഐ.ആര്‍.ബി.എസ്) അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാം മുന്‍വര്‍ഷങ്ങളില്‍ നടത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രവേശന വിജ്ഞാപനം വന്നിട്ടില്ല. വെബ്‌സൈറ്റ്: www.mgu.ac.in

• ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), തിരുവനന്തപുരം (വിതുര) കേന്ദ്രത്തില്‍ ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍, മാത്തമാറ്റിക്കല്‍ സയന്‍സസില്‍ അഞ്ചുവര്‍ഷത്തെ ബി.എസ്.- എം.എസ്. ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം ഉണ്ട്. കെ.വി.പി.വൈ., സ്റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് ചാനല്‍ എന്നിവയുടെ അപേക്ഷ സ്വീകരിക്കല്‍ ഇതിനകം കഴിഞ്ഞു. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ചാനല്‍ അപേക്ഷ വിളിച്ചിട്ടില്ല. അതിന്റെ വ്യവസ്ഥ www.iiseradmission.in ല്‍ ഉണ്ട്.

• കേരള കാര്‍ഷികസര്‍വകലാശാലയില്‍ ബയോടെക്‌നോളജി, ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ എന്നിവയില്‍ ബി.എസ്‌സി.-എം.എസ്‌സി. (ഇന്റഗ്രേറ്റഡ്) പ്രോഗ്രാം ഉണ്ട്. പ്രവേശന വിജ്ഞാപനം www.kau.in ല്‍ പ്രതീക്ഷിക്കാം.

• അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ അമൃതപുരി (കൊല്ലം), കൊച്ചി കാമ്പസുകളിലായി ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ ഇന്റഗ്രേറ്റഡ് എം.എസ്‌സി./ഇന്റഗ്രേറ്റഡ് ബി.എസ്‌സി.-എം.എസ്‌സി. പ്രോഗ്രാമുകളുണ്ട്. അപേക്ഷ നല്‍കാന്‍ www.amrita.edu/admissions കാണുക.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Integrated MSc Courses in Universities Across Kerala, Mathrubhumi Ask Expert