ask expertപ്ലസ് ടുവിന് പഠിക്കുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഏതൊക്കെ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ ഉണ്ട്? പ്രവേശന യോഗ്യത എന്താണ്?-ദിവ്യ, തൃശ്ശൂര്‍

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കായി നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും പ്രവേശനത്തിനുവേണ്ട യോഗ്യതയും (2020 പ്രോസ്‌പെക്ടസ് പ്രകാരം)

* അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി. ഇന്‍ സയന്‍സസ്  മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്‌സ്, കെമിക്കല്‍ സയന്‍സസ്, സിസ്റ്റംസ് ബയോളജി, അപ്ലൈഡ് ജിയോളജി സയന്‍സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പരീക്ഷ 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്‌സ് സ്ട്രീമുകളിലെ പ്രവേശനം തേടുന്നവര്‍ പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

* അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി. ഹെല്‍ത്ത് സൈക്കോളജി ആര്‍ട്‌സ്/ സയന്‍സ് സ്ട്രീമില്‍ പഠിച്ച്, 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം.

* അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ ഹ്യുമാനിറ്റീസ്  തെലുഗു, ലാംഗ്വേജ് സയന്‍സസ്, ഹിന്ദി  തെലുഗു/ഇംഗ്ലീഷ്/ ഹിന്ദി ഒരു വിഷയമായി പഠിച്ച് പ്ലസ് ടു 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം.

തെലുഗു/ഹിന്ദി ഒരു വിഷയമായി പഠിച്ചിട്ടില്ലെങ്കില്‍ തെലുഗുവില്‍/ ഹിന്ദിയില്‍, ഇന്റര്‍മീഡിയറ്റിന് (പ്ലസ് ടു ലവല്‍) തുല്യമായ, കേന്ദ്ര സര്‍ക്കാരിന്റെയോ ഏതെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെയോ ഒരു ഓറിയന്റല്‍ ലവല്‍ പരീക്ഷ, പ്ലസ് ടു പഠനകാലയളവില്‍ ജയിച്ചിരിക്കണം.

* അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ സോഷ്യല്‍ സയന്‍സസ്  ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ആന്ത്രോപ്പോളജിപ്ലസ് ടു തല പരീക്ഷ 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം.

* ആറ് വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ഒപ്‌ടോമട്രി സയന്‍സ് സ്ട്രീമില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. 2021-ലെ പ്രവേശനത്തിനായ പ്രോസ്‌പെക്ടസ് വരുമ്പോള്‍ അത് പരിശോധിക്കുക.

Content Highlights: Integrated courses in Hyderabad University, ask expert