പ്ലസ് ടു ബയോളജി ഗ്രൂപ്പിൽ പഠിച്ചു. മാരിടൈം സർവകലാശാലയിൽ പഠിക്കാനാണ് താത്‌പര്യം. കോഴ്സുകൾ ഏതൊക്കെയുണ്ട്? പ്രവേശനം എങ്ങനെയാണ് ? - ദേവനാഥൻ, തിരുവനന്തപുരം

ന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിക്ക് ചെന്നൈയിലും കൊൽക്കത്ത, വിശാഖപട്ടണം, കൊച്ചി, മുംബൈ പോർട്ട്, നവിമുംബൈ കാമ്പസുകളിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലുമായി വിവിധ ബാച്ചിലർ പ്രോഗ്രാമുകളുണ്ട്. മറൈൻ എൻജിനിയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകൾ, നോട്ടിക്കൽ സയൻസ് ബി.എസ്സി., നോട്ടിക്കൽ സയൻസ് ഡിപ്ലോമ, അഫിലിയേറ്റഡ് സ്ഥാപനത്തിൽ നടത്തുന്ന ഷിപ് ബിൽഡിങ് ആൻഡ് റിപ്പയർ ബി.എസ്സി. എന്നീ പ്രോഗ്രാമുകൾ സയൻസ് സ്ട്രീം വിദ്യാർഥികൾക്ക് ലഭ്യമാണ്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. ഈ വർഷത്തെ പ്രവേശനവിജ്ഞാപനം ജൂലായ് ഒന്നിന് വരും. പരീക്ഷ ഓഗസ്റ്റ് 16-ന് ആയിരിക്കും. ഇതുകൂടാതെ ലോജിസ്റ്റിക്സ്, റീട്ടെയിലിങ് ആൻഡ് ഇ-കൊമേഴ്സ് ബി.ബി.എ.യും ലഭ്യമാണ്. പ്രവേശനപരീക്ഷ ഇതിന് ബാധകമല്ല.

വിവരങ്ങൾക്ക്: www.imu.edu.in (2019-ലെ അക്കാദമിക് ബ്രോഷർ, 'അക്കാദമിക്സ്' ലിങ്കിലുള്ളത് പരിശോധിച്ച് വ്യവസ്ഥകൾ മനസ്സിലാക്കുക).

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Indian Maritime University Courses and Admission