ബി.എസ്‌സി. ഫിസിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദം എടുത്തു. 'ജസ്റ്റ്' എന്ന പരീക്ഷയെക്കുറിച്ച് അറിയാന്‍ താത്പര്യമുണ്ട്. ഈ പരീക്ഷവഴി എവിടെയൊക്കെ ഉന്നതപഠനത്തിന് പോകാന്‍ പറ്റും. ഇന്റഗ്രേറ്റഡ് എം.എസ്‌സി, പിഎച്ച്.ഡി. പഠിക്കാന്‍ കഴിയുമോ? -ഗോകുല്‍, തിരുവനന്തപുരം
വിവിധ സ്ഥാപനങ്ങളിലെ, ഫിസിക്‌സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ്, ന്യൂറോ സയന്‍സ്, കംപ്യൂട്ടേഷണല്‍ ബയോളജി എന്നീ വിഷയങ്ങളിലെ പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്). 2020ല്‍ 23 സ്ഥാപനങ്ങളിലെ പ്രവേശനമാണ് പരീക്ഷയുടെ പരിധിയില്‍ വന്നത്. സ്ഥാപനങ്ങളുടെ പട്ടികയും ലഭ്യമായ കോഴ്‌സുകളും www.jest.org.in ലുണ്ട്.
ബി.എസ്‌സി. ഫിസിക്‌സ് യോഗ്യതയുള്ളവര്‍ക്ക് ഒട്ടേറേ സ്ഥാപനങ്ങളില്‍ ഫിസിക്‌സിലെ ഇന്റഗ്രേറ്റഡ് എം.എസ്‌സി പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് പരീക്ഷവഴി അവസരമുണ്ട്. സ്ഥാപനങ്ങള്‍: സത്യേന്ദ്രനാഥ് ബോസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസ് (കൊല്‍ക്കത്ത), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് (ചെന്നൈ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് (ബെംഗളൂരു), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഭുവനേശ്വര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പുണെ), ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് (ബെംഗളൂരു) നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോഫിസിക്‌സ് (പുണെ), ടി.ഐ.എഫ്.ആര്‍. സെന്റര്‍ ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് (ഹൈദരാബാദ്), ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് (കൊല്‍ക്കത്ത).
ഐസര്‍ (തിരുവനന്തപുരം) ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി, ഹരീഷ് ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (അലഹബാദ്)എം.എസ്‌സി.
2020ലെ പരീക്ഷയുടെ/പ്രവേശനത്തിന്റെ വിശദാംശങ്ങള്‍ www.jest.org.inല്‍ ലഭ്യമാണ്. 2021ലെ ജസ്റ്റ് ഏപ്രില്‍ 11ന് നടത്തും. രജിസ്‌ട്രേഷന്‍/ഓണ്‍ലൈന്‍ അപേക്ഷ ജനവരി 11 മുതല്‍ ഫെബ്രുവരി 14 വരെ നല്‍കാം.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: How to apply for JEST exam, ask expert