ask expertപ്ലസ് ടു വിദ്യാര്‍ഥിയാണ്. കേരളത്തിലെ ഹോമിയോപ്പതി നഴ്സ് കം ഫാര്‍മസി കോഴ്സില്‍ താത്പര്യമുണ്ട്. യോഗ്യതയും പ്രവേശനരീതിയും വിശദീകരിക്കാമോ? -അംതുല്‍ റൗഫ്, പാലക്കാട്

കേരളത്തില്‍ 12 മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) പ്രോഗ്രാം നടത്തിവരുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോപ്പതി കോളേജുകളിലാണ് പ്രോഗ്രാം ഉള്ളത്. 50 സീറ്റുവീതം. 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി./തത്തുല്യപരീക്ഷ ജയിച്ചവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. നിശ്ചിത തീയതിയില്‍ 17 വയസ്സ് പൂര്‍ത്തിയാക്കണം.

ഉയര്‍ന്ന പ്രായപരിധി 33 വയസ്സാണ്. യോഗ്യതാപരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍പ്രകാരം ഏകീകരിച്ചത് പരിഗണിച്ചാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്.

തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിങ് ഓഫീസര്‍ പ്രസിദ്ധീകരിക്കുന്ന പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ പ്രകാരം, കണ്‍ട്രോളിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍, എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് മുന്‍വര്‍ഷങ്ങളില്‍ അപേക്ഷ വിളിച്ച് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്.

ഈ രണ്ടുകോളേജുകളുടെയും വെബ്‌സൈറ്റ് പ്രകാരം ഹോമിയോപ്പതി നഴ്സ് കം ഫാര്‍മസിസ്റ്റ് എന്ന പേരില്‍ ഒരു കോഴ്സ് നടത്തുന്നതായി കാണുന്നില്ല.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Homeopathy Nurse cum Pharmacy Course Eligibility and Admission Criteria