ask expert എം.ബി.ബി.എസ്. കഴിഞ്ഞ് മെഡിക്കല്‍ പി.ജി.ക്കു പോകാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഉന്നതപഠനത്തിന്മറ്റുമേഖലകളില്‍ എന്തെല്ലാം അവസരങ്ങളുണ്ട്

അഭിജിത്ത്, കൊല്ലം

എം.ബി.ബി.എസ്. കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ പി.ജി.യില്‍ താത്പര്യമില്ലെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ പ്രോഗ്രാമുകള്‍ ലഭ്യമാണ്. അവയില്‍ ചിലത്:

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ പബ്‌ളിക് ഹെല്‍ത്ത് മാനേജ്‌മെന്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ന്യൂഡല്‍ഹി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മാനേജ്‌മെന്റ്, ഹെല്‍ത്ത് പ്രൊമോഷന്‍ എന്നീ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ വിദൂരപഠനരീതിയില്‍ നടത്തുന്നുണ്ട്.

മാസ്റ്റേഴ്‌സ് ഇന്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പുര്‍

മാസ്റ്റേഴ്‌സ് പിഎച്ച്.ഡി. ഡ്യുവല്‍ സിഗ്രി, മാസ്റ്റേഴ്‌സ് ഇന്‍ മെഡിക്കല്‍ ടെക്‌നോളജി, ഐ.ഐ.ടി. ജോധ്പുര്‍, എയിംസ് ജോധ്പുര്‍ സംയുക്ത പ്രോഗ്രാം

പിഎച്ച്.ഡി. ബയോമെഡിക്കല്‍ സയന്‍സ് ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഫരീദാബാദ്

പിഎച്ച്.ഡി. ഇന്‍ ബേസിക് ആന്‍ഡ് ക്ലിനിക്കല്‍ ന്യൂറോസയന്‍സ് സെന്റര്‍ ഫോര്‍ ബ്രെയിന്‍ റിസര്‍ച്ച് ബെംഗളൂരു

പിഎച്ച്.ഡി. ബയോടെക്‌നോളജി നാഷണല്‍ അഗ്രിഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊഹാലി

പിഎച്ച്.ഡി. ഇന്‍ മോഡേണ്‍ ബയോളജി സെന്റര്‍ ഫോര്‍ ഡി. എന്‍.എ. ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗനോസ്റ്റിക്‌സ്, ഹൈദരാബാദ്

പിഎച്ച്.ഡി. മെഡിക്കല്‍ ഡിവൈസസ്, പിഎച്ച്.ഡി. റെഗുലേറ്ററി അഫയേഴ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് നിശ്ചിതകേന്ദ്രങ്ങള്‍

പിഎച്ച്.ഡി./പി.ജി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സ് ന്യൂഡല്‍ഹി

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി ഐ.ഐ.എസ്.ടി., തിരുവനന്തപുരം, ഐ.ഐ.എസ്‌സി. ബെംഗളൂരു സംയുക്ത ഓണ്‍ലൈന്‍ പ്രോഗ്രാം

പിഎച്ച്.ഡി. മോഡേണ്‍ ബയോളജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ന്യൂഡല്‍ഹി

പിഎച്ച്.ഡി. ഇവല്യൂഷണറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി, ന്യൂറോ സയന്‍സ്, മോളിക്യുളാര്‍ ബയോളജി ആന്‍ഡ് ജനറ്റിക്‌സ് ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് ബെംഗളൂരു

എം.എസ്‌സി. ബയോടെക്‌നോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് ബയോടെക്‌നോളജി ബെംഗളൂരു

പിഎച്ച്.ഡി. ഡിസീസ് ബയോളജി രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരം

പിഎച്ച്.ഡി. വിവിധ മേഖലകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ഹെല്‍ത്ത് മുംബൈ

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് മുംബൈ

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി ചെന്നൈ

പിഎച്ച്.ഡി. വിവിധ മേഖലകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി ന്യൂഡല്‍ഹി

പിഎച്ച്.ഡി. വിവിധ മേഖലകള്‍ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഫരീദാബാദ്.

Content Highlights:  Higher study possibilities after MBBS Ask expert