ask expertകേരളത്തില്‍ ബി.സി.എ. കഴിഞ്ഞു പോകാവുന്ന എം.സി.എ. ഒഴികെയുള്ള കോഴ്‌സുകള്‍ ഏതൊക്കെയുണ്ട് ?-ജയകുമാരി, എറണാകുളം

ബി.സി.എ. (ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) പൂര്‍ത്തിയാക്കിയ ശേഷം എം.സി.എ. (മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) അല്ലാതെ കംപ്യൂട്ടര്‍ സയന്‍സ്/അനുബന്ധ മേഖലകളില്‍ കേരളത്തില്‍ പഠിക്കാവുന്ന ചില പ്രോഗ്രാമുകള്‍:

* എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് (കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള)

* എം.എസ്‌സി. കംപ്യൂട്ടേഷണല്‍ ബയോളജി (കേരള)

* എം.എസ്‌സി.-കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് നെറ്റ് വര്‍ക്ക് ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, സൈബര്‍ ഫൊറന്‍സിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ്), ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് (എല്ലാം എം.ജി.)

* എം.വൊക്ക് - മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് (കൊച്ചി)

* എം.എസ്‌സി. ഫൊറന്‍സിക് സയന്‍സ് (കാലിക്കറ്റ്)

* എം.എസ്‌സി.-റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസ്. (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്)

ഈ മേഖലയ്ക്കു പുറത്ത് മാസ്റ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, മാസ്റ്റര്‍ ഓഫ് ലൈബ്രറി സയന്‍സ് (കേരള) എന്നീ പ്രോഗ്രാമുകളിലേക്കും ബി.സി.എ. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കൂടാതെ എം.ബി.എ., ഏതെങ്കിലും ബാച്ചിലര്‍ ബിരുദം യോഗ്യതയായുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാം എന്നിവയെക്കുറിച്ചും ആലോചിക്കാം.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk /ask-expert)

Content Highlights: Higher Studies after completing BCA, Mathrubhumi Ask Expert