ask expertജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, റിമോട്ട് സെന്‍സിങ് എന്നീ മേഖലകളില്‍ ബിരുദത്തിനുശേഷം പഠിക്കാവുന്ന കോഴ്‌സുകള്‍ എവിടെയുണ്ട്? തൊഴില്‍ എവിടെ ലഭിക്കും?-ശ്രീകുമാര്‍, ആലപ്പുഴ

ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, അനുബന്ധമേഖലയില്‍ കോഴ്‌സുകള്‍ ഉള്ള ചില സ്ഥാപനങ്ങള്‍:

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി തിരുവനന്തപുരം എം.ടെക്.
* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ്, ദെഹ്‌റാദൂണ്‍ എം.എസ്‌സി., എം.ടെക്., പി.ജി. ഡിപ്ലോമ
* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍വേയിങ് ആന്‍ഡ് മാപ്പിങ്, ഹൈദരാബാദ് എം.എസ്‌സി., എം.ടെക്.
* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള, തിരുവനന്തപുരം  എം.എസ്‌സി.
* സെന്റര്‍ ഫോര്‍ ഏറോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് ലോസ്, നള്‍സാര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോ, ഹൈദരാബാദ്  പി.ജി. ഡിപ്ലോമ (ജി. ഐ.എസ്. ആന്‍ഡ് റിമോട്ട് സെന്‍സിങ് ലോസ്)
* സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, പുണെ  എം.എസ്‌സി., എം.ടെക്., സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
* ഭാരതീയ വിദ്യാപീഠ്, പുണെ  എം.എസ്‌സി.
* ടി.ഇ.ആര്‍.ഐ. സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ന്യൂഡല്‍ഹി എം.എസ്‌സി.
* സെന്റര്‍ ഫോര്‍ ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്, ഭോപാല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
* കര്‍ണാടക സ്റ്റേറ്റ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത് രാജ് യൂണിവേഴ്‌സിറ്റി, ഗഡഗ് പി.ജി. ഡിപ്ലോമ
* സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ്‌ െഡവലപ്‌മെന്റ്, തിരുവനന്തപുരം (മേഖലാകേന്ദ്രങ്ങള്‍  ഭുവനേശ്വര്‍, ഹൈദരാബാദ്)  ഹ്രസ്വകാല കോഴ്‌സുകള്‍

ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങളും ഉണ്ടാകാം. ഈ മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്തുവന്ന ചില തൊഴില്‍/ പ്രോജക്ട് അവസരങ്ങള്‍:

* നോര്‍ത്ത് ഈസ്റ്റേണ്‍ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍, ഉമെയിം (സയന്റിസ്റ്റ്/എന്‍ജിനിയര്‍)
* ശ്രീ വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്‌സിറ്റി, ഹരിയാണ (സ്‌കില്‍  അസിസ്റ്റന്റ് പ്രൊഫസര്‍/അസോസിയറ്റ് പ്രൊഫസര്‍)
* സി.എസ്.ഐ.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, ഗോവ (പ്രോജക്ട് അസോസിയറ്റ്)
* പഞ്ചാബ് റിമോട്ട് സെന്‍സിങ് സെന്റര്‍, ലുധിയാന (റിസര്‍ച്ച് ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ)
* നര്‍മദ കണ്‍ട്രോള്‍ അതോറിറ്റി, ഇന്ദോര്‍ (ജെ.ആര്‍.എഫ്.)
* കേരള സ്റ്റേറ്റ് റൂറല്‍ റോഡ്‌സ് ഡെവലപ്‌മെന്റ് ഏജന്‍സി, തിരുവനന്തപുരം (ജി.ഐ.എസ്. അനലിസ്റ്റ്)
* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ (പ്രോജക്ട് സ്റ്റാഫ്)
* സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ക്ലൈമറ്റ് റിസൈലിയന്റ് അഗ്രിക്കള്‍ച്ചര്‍, ഐ.സി.എ.ആര്‍.  ഐ.എ.ആര്‍.ഐ., ന്യൂഡല്‍ഹി (സീനിയര്‍ റിസര്‍ച്ച് ഫെലോ)
* നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, തിരുവനന്തപുരം (പ്രോജക്ട് അസിസ്റ്റന്റ്്)
* തമിഴ്‌നാട് ഇഗവര്‍ണന്‍സ് ഏജന്‍സി (ജി. ഐ.എസ്. അനലിസ്റ്റ്)

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Geo- Informatics study centres and job opportunities