ask expertഡിസാസ്റ്റര്‍ മാനേജ്‌മെന്റിനെപ്പറ്റി അറിയാന്‍ താത്പര്യമുണ്ട്. എവിടെ പഠിക്കാം ? -ആനന്ദ്കുമാര്‍, കോഴിക്കോട്

ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് ഏറ്റവും കുറവാക്കത്തക്ക രീതിയില്‍ വിഭവങ്ങള്‍, പ്രവൃത്തികള്‍ എന്നിവയുടെ ക്രമീകരിക്കലും നിര്‍വഹണവും ഉള്‍പ്പെടുന്ന പ്രവര്‍ത്തനമാണ് മുഖ്യമായും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥവാ ദുരന്തങ്ങളുടെ കൈകാര്യം ചെയ്യല്‍. പ്രകൃതി സംബന്ധമായുള്ളതും മനുഷ്യകാരണമായതുമായ ദുരന്തങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. ഭൂമികുലുക്കം, മണ്ണൊലിപ്പ്, വെള്ളപ്പൊക്കം, വരള്‍ച്ച, സുനാമി, കൊടുങ്കാറ്റ്, തീപ്പിടിത്തം തുടങ്ങിയവയൊക്കെ ദുരന്തങ്ങളാണ്. ഇവ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സംബന്ധിച്ച പഠനവും (ദുരന്തനിവാരണം), ദുരന്തമുണ്ടായാല്‍ മനുഷ്യവിഭവശേഷിയും സാമഗ്രികളും ഉപയോഗപ്പെടുത്തി അതിന്റെ പ്രത്യാഘാതം ഏറ്റവും കുറയ്ക്കാനുള്ള പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ മേഖലയില്‍ പ്രോഗ്രാമുകള്‍ നടത്തുന്ന ചില സ്ഥാപനങ്ങളും പ്രോഗ്രാമുകളും:

  • ടാറ്റാ സ്‌കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസ്-മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ്/മാസ്റ്റര്‍ ഓഫ് സയന്‍സ്-ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ദേവി അഹല്യ യൂണിവേഴ്‌സിറ്റി, ഇന്ദോര്‍-എം.ബി.എ. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
  • സ്‌പെഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച്, ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല-മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ ഡിസാസ്റ്റര്‍ സ്റ്റഡീസ്
  • പോണ്ടിച്ചേരി സര്‍വകലാശാല-എം.എസ്‌സി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (പോര്‍ട്ട് ബ്ലയര്‍ കേന്ദ്രം)
  • അളഗപ്പ സര്‍വകലാശാല, കാരയ്ക്കുടി, തമിഴ്‌നാട്- എം.ബി.എ. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
  • ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് ഓഫ് കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയാര്‍ ആന്‍ഡ് എക്‌സ്‌പ്ലോസീവ് ഡിസാസ്റ്റേഴ്‌സ്
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ്, ദെഹ്റാദൂണ്‍-പി.ജി. ഡിപ്ലോമ, എം.ടെക്.-റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസ്.-സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാച്വറല്‍ ഹസാര്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ്
  • മഹാത്മാഗാന്ധി സര്‍വകലാശാല, കോട്ടയം: എം. എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
  • ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ദിണ്ടിഗല്‍, തമിഴ്‌നാട്- സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Disaster Management Courses and Institutes, Mathrubhumi Ask Expert