ask expertകേരളത്തില്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് കോളേജില്‍ പോകുമ്പോള്‍ ഏതൊക്കെ രേഖകളാണ് കൊണ്ടുപോകേണ്ടത്?

അഖില, ഇടുക്കി

കോളേജില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍ ഏതൊക്കെയെന്ന് www.cee.kerala.gov.in ല്‍ ഉള്ള കീം 2021 പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 (പേജ് 48) ല്‍ പറഞ്ഞിട്ടുണ്ട്.

• ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് • അവസാനമായി പഠിച്ച സ്ഥാപനത്തില്‍ നിന്നുമുള്ള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും •ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതാ പരീക്ഷാ മാര്‍ക്ക് ഷീറ്റും (അസല്‍) പാസ് സര്‍ട്ടിഫിക്കറ്റും (നല്‍കിയിട്ടുണ്ടെങ്കില്‍) •കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍നിന്ന് വാങ്ങിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (കേരള ഹയര്‍ സെക്കന്‍ഡറി, കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ. ബോര്‍ഡുകളില്‍നിന്ന് യോഗ്യതാപരീക്ഷ ജയിച്ച വിദ്യാര്‍ഥികള്‍ ഒഴികെ) • മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍) • കീം 2021 പ്രോസ്‌പെക്ടസ് അനുബന്ധം XVII (b) യിലെ മാതൃകയിലുള്ള ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് • ഫീസ് അടച്ചതിന്റെ രസീത് • കീം 2021 ഡേറ്റാഷീറ്റ് • സി.ഇ.ഇ. നല്‍കിയ അലോട്ട്‌മെന്റ് മെമ്മോ

•അലോട്ട്‌മെന്റ് മെമ്മോ/വിജ്ഞാപനം എന്നിവ പ്രകാരം ഹാജരാക്കേണ്ട മറ്റേതെങ്കിലും രേഖ • ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്‌ലോഡ് ചെയ്ത രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍.

പ്രവേശനസമയത്ത് ഫീസ്/ബാക്കി ഫീസ് അടയ്ക്കണമെന്നും ഈ ക്ലോസില്‍ പറയുന്നുണ്ട്. ഇതില്‍ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് പ്രവേശനപരീക്ഷാ കമ്മിഷണറേറ്റുമായി ബന്ധപ്പെട്ട് മനസ്സിലാക്കാം.

Content Highlights: Engineering Admissions 2021