ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ഏതെല്ലാം?

-സുരേന്ദ്രന്‍, കണ്ണൂര്‍

ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ വ്യവസായമേഖലകളുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്നത് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (എന്‍.സി.എച്ച്.എം.സി.ടി.) ആണ്. ഇതിന്റെ അഫിലിയേഷനുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.എസ്സി. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. അംഗീകൃത ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും നടത്തുന്നുണ്ട്.

• പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ: ഡയറ്ററ്റിക്‌സ് ആന്‍ഡ് ഹോസ്പിറ്റല്‍ ഫുഡ് സര്‍വീസ്, അക്കമഡേഷന്‍ ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്

• ഡിപ്ലോമ: ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫക്ഷണറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍.

• ക്രാഫ്റ്റ്സ്മാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്.

• മറ്റുചില കോഴ്‌സുകള്‍: ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് സ്റ്റുവാര്‍ഡ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കേഴ്‌സ്, ഫ്രണ്ട് ഓഫീസ്, ഹോംസ്റ്റേ (മള്‍ട്ടി സ്‌കില്‍ഡ് കെയര്‍ടേക്കര്‍), റൂം അറ്റന്‍ഡന്റ്്, ബാര്‍മാന്‍, ഹല്‍വായ് ഇന്ത്യന്‍ സ്വീറ്റ്‌സ്.

• ഇന്ത്യന്‍ കളിനറി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കോഴ്‌സുകള്‍: ബി. ബി.എ. കളിനറി ആര്‍ട്‌സ്, എം.ബി.എ. കളിനറി ആര്‍ട്‌സ്.

• ഡിപ്ലോമ: ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫക്ഷണറി.

• ക്രാഫ്റ്റ് കോഴ്‌സ്: ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്.

•കേരളത്തില്‍ ടൂറിസംവകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തുന്ന കോഴ്‌സുകള്‍: ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫക്ഷണറി, കാനിങ് ആന്‍ഡ് ഫുഡ് പ്രിസര്‍വേഷന്‍.

•കേരളത്തില്‍ ബി.വൊക്. ഫുഡ് പ്രോസസിങ്, ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്-ഹോട്ടല്‍ മാനേജ്മെന്റ്, ബി.കോം.-കൊമേഴ്‌സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ്, ബി. എസ്സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കളിനറി ആര്‍ട്‌സ്, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ്, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍, ബി.എസ്സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ ചില ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഉണ്ട്.

Content Highlights: courses related to hospitality and hotel field