കൗണ്‍സലിങ് ആന്‍ഡ് ഗൈഡന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എവിടെ പഠിക്കാം? ഡിസ്റ്റന്‍സ്/ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഈ മേഖലയില്‍ ഉണ്ടോ ?

സുനില്‍, കോഴിക്കോട്

കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ്, കരിയര്‍ കൗണ്‍സലിങ് എന്നിവയാണ് ഉദ്ദേശിക്കുന്നതെന്നു കരുതുന്നു.

ഈ മേഖലയിലെ ചില പ്രോഗ്രാമുകള്‍

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി കോയമ്പത്തൂര്‍എം.എ. കരിയര്‍ ഗൈഡന്‍സ്, പി.ജി. ഡിപ്ലോമ ഇന്‍ എക്‌സിക്യുട്ടീവ് പ്രോഗ്രാം ഇന്‍ കരിയര്‍ ഗൈഡന്‍സ്, എം.ഫില്‍/പിഎച്ച്.ഡി. ഇന്‍ കരിയര്‍ ഗൈഡന്‍സ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോഓപ്പറേഷന്‍ ആന്‍ഡ് ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്, ന്യൂഡല്‍ഹി: അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ്

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി.) ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് (ഡിസ്റ്റന്‍സ് + ഫേസ് ടു ഫേസ്)

പി.ജി. ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് ഉള്ള മറ്റു ചില സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കശ്മീര്‍

മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റി, റോത്തക് (അഡ്വാന്‍സ്ഡ് പി.ജി. ഡിപ്ലോമ)

അലിഗഢ് മുസ്‌ലിം സര്‍വകലാശാല, അലിഗഢ് (സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ ലേണിങ്)

അളഗപ്പ യൂണിവേഴ്‌സിറ്റി, കാരൈക്കുടി, തമിഴ്‌നാട്

ദേവി അഹില്യാ വിശ്വവിദ്യാലയ, ഇന്‍ഡോര്‍

ദി മഹാരാജ സായാജിറാവു യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ, വഡോദര

ബര്‍ക്കത്തുള്ള വിശ്വവിദ്യാലയ, ഭോപാല്‍

എസ്.ജി.ടി. യൂണിവേഴ്‌സിറ്റി, ഹരിയാണ

സി.വി.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ്‌ െഡവലപ്‌മെന്റ്, ആനന്ദ്, ഗുജറാത്ത്

യു.പി. രാജര്‍ഷി ടാന്‍ഡന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, പ്രയാഗ്‌രാജ്  പി.ജി. ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ ഗൈഡന്‍സ് ആന്‍ഡ് കരിയര്‍ കൗണ്‍സലിങ്

ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ്, ലഖ്‌നൗ പി.ജി. ഡിപ്ലോമ ഇന്‍ കരിയര്‍ കൗണ്‍സലിങ് ആന്‍ഡ് ഗൈഡന്‍സ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിങ്, ന്യൂഡല്‍ഹി പി.ജി. ഡിപ്ലോമ ഇന്‍ കരിയര്‍ കൗണ്‍സലിങ്

കക്കാത്തിയ യൂണിവേഴ്‌സിറ്റി, വാറങ്കല്‍, തെലങ്കാന  പി.ജി. ഡിപ്ലോമ ഇന്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് (ഡിസ്റ്റന്‍സ്)

സിംബയോസിസ് സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ലേണിങ്, പുണെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൗണ്‍സലിങ് ടെക്‌നിക്‌സ് (ഓണ്‍ലൈന്‍)

പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി, കണ്ണൂര്‍ സര്‍വകലാശാല (രണ്ട് കോളേജുകള്‍)

പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ്, സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് ആന്‍ഡ് റിസര്‍ച്ച്, ഫിലോസഫി വകുപ്പ്, കേരള സര്‍വകലാശാല.

Content Highlights: Counseling and Guidance Courses