ask expertപ്ലസ്ടു പഠിക്കുന്നു. കെമിക്കല്‍ എന്‍ജിനിയറിങ് അല്ലാതെ കെമിസ്ട്രിയുമായി ബന്ധമുള്ള എന്‍ജിനിയറിങ് കോഴ്‌സുകള്‍ എവിടെ പഠിക്കാം.

സന്തോഷ്, കോട്ടയം 

കെമിസ്ട്രിയുമായി ബന്ധപ്പെട്ട മേഖലകളിലെ ചില ബി.ടെക്. പ്രോഗ്രാമുകളും സ്ഥാപനങ്ങളും:

ഐ.ഐ.ടി. റൂര്‍ഖി: ബി.ടെക്. പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്

ഐ.ഐ.ടി. ഡല്‍ഹി, ഖരഗ്പുര്‍; എന്‍.ഐ.ടി. അഗര്‍ത്തല: ബി.ടെക്. ബയോടെക്‌നോളജി ആന്‍ഡ് ബയോകെമിക്കല്‍ എന്‍ജിനിയറിങ്

ഐ.ഐ.ടി. ധന്‍ബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി വിശാഖപട്ടണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി അമേഠി: ബി.ടെക്. പെട്രോളിയം എന്‍ജിനിയറിങ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി മുംബൈ: ബി.ടെക്. ഫൈബേഴ്‌സ് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ പ്രോസസിങ് ടെക്‌നോളജി; ഫുഡ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി; ഓയില്‍സ് ഓലിയോകെമിക്കല്‍സ് ആന്‍ഡ് സര്‍ഫക്ടന്റ്‌സ് ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ആന്‍ഡ് ടെക്‌നോളജി, ഡൈസ്റ്റഫ് ടെക്‌നോളജി, പോളിമര്‍ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി, സര്‍ഫസ് കോട്ടിങ് ടെക്‌നോളജി.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി (വിവിധ കേന്ദ്രങ്ങള്‍): ബി.ടെക്. പ്ലാസ്റ്റിക് എന്‍ജിനിയറിങ്, ഇന്റഗ്രേറ്റഡ് എം.എസ്‌സി. മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, പോളിമര്‍ സയന്‍സ്

സെന്‍ട്രല്‍ ഇലക്‌ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കാരൈക്കുടി ബി.ടെക്. കെമിക്കല്‍ ആന്‍ഡ് ഇലക്‌ട്രോ കെമിക്കല്‍ എന്‍ജിനിയറിങ്

നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജ്, നാഗ്പുര്‍: ബി.ഇ. ഫയര്‍ എന്‍ജിനിയറിങ്

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി: ബി.ടെക്. സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനിയറിങ്, പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മെസ്‌റ: കെമിക്കല്‍ എന്‍ജിനിയറിങ് (പ്ലാസ്റ്റിക് ആന്‍ഡ് പോളിമര്‍)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്‌നോളജി, തഞ്ചാവൂര്‍ ബി.ടെക്. ഫുഡ് ടെക്‌നോളജി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ഓണ്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ്, സോണേപ്പട്ട് ബി.ടെക്. ഫുഡ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്

കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന അലോട്ട്‌മെന്റില്‍ ബയോടെക്‌നോളജി ആന്‍ഡ് ബയോകെമിക്കല്‍ എന്‍ജിനിയറിങ്, പോളിമര്‍ എന്‍ജിനിയറിങ്, ഫുഡ് ടെക്‌നോളജി, സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനിയറിങ് തുടങ്ങിയ ബി.ടെക്. പ്രോഗ്രാമുകള്‍ ഉള്‍പ്പെടുന്നുണ്ട്.

Content Highlights: Chemical Engineering courses in India