ask expertഐക്യരാഷ്ട്ര സഭയില്‍ ലഭിക്കാവുന്ന തൊഴിലവസരങ്ങള്‍ എന്തൊക്കെ. അതിന് എന്ത് പഠിക്കണം.

സൗമ്യ, കോഴിക്കോട്

ഐക്യരാഷ്ട്രസഭ (യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍യു.എന്‍.ഒ.) വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. https://careers.un.org എന്ന വെബ് സൈറ്റാണ് ഇതിനായി സന്ദര്‍ശിക്കേണ്ടത്. ജോലിയുടെ സ്വഭാവത്തിനനുസരിച്ച് അവസരങ്ങള്‍ തരംതിരിച്ച് വിശദമായ വിവരങ്ങള്‍ വിജ്ഞാപനങ്ങളില്‍ വ്യക്തമാക്കിയിരിക്കും.

തൊഴില്‍ വിഭാഗങ്ങളും അവയിലെ ചില അവസരങ്ങളും യോഗ്യതയും:

• പ്രൊഫഷണല്‍ ആന്‍ഡ് ഹയര്‍ കാറ്റഗറീസ് വിഭാഗത്തില്‍ സീനിയര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍: കമ്യൂണിക്കേഷന്‍, ജേണലിസം, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധ മേഖലയില്‍ അഡ്വാന്‍സ്ഡ് യൂണിവേഴ്‌സിറ്റി ഡിഗ്രി (മാസ്റ്റേഴ്‌സ് ഡിഗ്രി/തത്തുല്യം). ഫസ്റ്റ് ലെവല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രിയും അനുയോജ്യ പ്രവൃത്തിപരിചയവും ഇതിനു പകരമായി പരിഗണിക്കും. എല്ലാവര്‍ക്കും 10 വര്‍ഷത്തെ നിശ്ചിത പ്രവൃത്തിപരിചയം വേണം. ഈ വിഭാഗത്തിലെ മറ്റുചില സ്ഥാനങ്ങള്‍: പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, ഇക്കണോമിക്‌സ് അഫയേഴ്‌സ് ഓഫീസര്‍, ജന്‍ഡര്‍ അഫയേഴ്‌സ് ഓഫീസര്‍.

• ഫീല്‍ഡ് സര്‍വീസസ് കാറ്റഗറിയില്‍ ലോജിസ്റ്റിക്‌സ് ഓഫീസര്‍ ജോബ് റോള്‍. ഹൈസ്‌കൂള്‍ ഡിപ്ലോമ/തുല്യ യോഗ്യത മതി. 10 വര്‍ഷത്തെ നിശ്ചിത മേഖലയിലെ പ്രവൃത്തിപരിചയം വേണം. ഫസ്റ്റ് ലെവല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി ഉള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം മതി. ഈ വിഭാഗത്തില്‍ മറ്റുചില സ്ഥാനങ്ങള്‍: സെക്യൂരിറ്റി ഓഫീസര്‍, ഓഡിറ്റ് അസിസ്റ്റന്റ്്, എയര്‍ ഓപ്പറേഷന്‍സ് അസിസ്റ്റന്റ്് തുടങ്ങിയവ.

മറ്റു വിഭാഗങ്ങള്‍:

• ജനറല്‍ സര്‍വീസസ് ആന്‍ഡ് റിലേറ്റഡ് കാറ്റഗറീസ് (സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്്, പ്രോഗ്രാം അസിസ്റ്റന്റ്്, ജിയോ സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്് തുടങ്ങിയവ ഇതിലെ ചില അവസരങ്ങളാണ്).

• നാഷണല്‍ പ്രൊഫഷണല്‍ ഓഫീസേഴ്‌സ് (അസോസിയേറ്റ് ഫീല്‍ഡ് ഇന്റര്‍പ്രെറ്റര്‍, അസോസിയേറ്റ് വെബ് സൈറ്റ് ഓഫീസര്‍, ഹ്യൂമണ്‍ റിസോഴ്‌സസ് ഓഫീസര്‍, ലീഗല്‍ ഓഫീസര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഈ വിഭാഗത്തിലെ ചില അവസരങ്ങളാണ്).

കൂടാതെ ഇന്റേണ്‍ഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ഇവിടെ ലഭിക്കും. അപേക്ഷ നല്‍കേണ്ട രീതിയും മറ്റു വിവരങ്ങളും വിജ്ഞാപനത്തോടൊപ്പം ഉണ്ടാകും. പല കോഴ്‌സുകളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ ലഭിക്കാം. ഒരു കോഴ്‌സ് പഠിക്കാനുള്ള അഭിരുചിയും താത്പര്യവും ഉണ്ടെങ്കില്‍ മുന്നോട്ടുപോവുക. മിക്ക അവസരങ്ങള്‍ക്കും പ്രവൃത്തിപരിചയം വേണ്ടിവരാം. അത് നേടിയ ശേഷം ഭാവിയില്‍ വരുന്ന അവസരങ്ങള്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്ക് https://careers.un.org സന്ദര്‍ശിക്കുക.

Content Highlights: Careers at United Nations