ask expertഎം.എസ്‌സി. ഫിസിക്‌സ് കഴിഞ്ഞാലുള്ള ജോലി സാധ്യതകള്‍ എന്തൊക്കെയാണ്? - ഗായത്രി, എറണാകുളം

വിഷയവുമായി ബന്ധപ്പെട്ട് മുന്‍നിരസ്ഥാപനങ്ങളില്‍ ശ്രമിക്കാവുന്ന ചില തൊഴിലവസരങ്ങള്‍ ഇവയാണ്:

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ജിയോഫിസിസിസ്റ്റ് (ഗ്രേഡ് എ) തസ്തികയിലേക്ക് ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, ജിയോഫിസിക്‌സ്, അപ്ലൈഡ് ജിയോഫിസിക്‌സ്, മറൈന്‍ ജിയോഫിസിക്‌സ് എം.എസ്‌സി., എക്‌സ്പ്ലൊറേഷന്‍ ജിയോഫിസിക്‌സ് ഇന്റഗ്രേറ്റഡ് എം.എസ്‌സി., അപ്ലൈഡ് ജിയോഫിസിക്‌സ് എം.എസ്‌സി. (ടെക്) ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ജിയോ - സയന്റിസ്റ്റ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.

ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.) അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ (റിസര്‍വയര്‍), തസ്തികയിലേക്ക് ബി.എസ്‌സി.ക്ക് മാത്തമാറ്റിക്‌സ്/ഫിസിക്‌സ് പഠിച്ച ഫിസിക്‌സ് എം.എസ്‌സി.ക്കാര്‍ക്കും

ഇലക്ട്രോണിക്‌സ് ഒരു വിഷയമായി പഠിച്ച ഫിസിക്‌സ് എം.എസ്‌സി. ഉള്ളവര്‍ക്ക് ജിയോഫിസിസിസ്റ്റ് (സര്‍ഫസ്), ജിയോഫിസിസിസ്റ്റ് (വെല്‍സ്) തസ്തിതികകളിലേക്കും അപേക്ഷിക്കാം.

മൂന്നിനും ഫിസിക്‌സ് വിഷയത്തില്‍ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) യോഗ്യത നേടിയിരിക്കണം. ഇവിടെ, ജിയോഫിസിസിസ്റ്റ് തസ്തികയിലേക്ക് ജിയോഫിസിക്‌സ് എം.എസ്‌സി.ക്കാര്‍ക്ക് അപേക്ഷിക്കാം.

ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് നിശ്ചിത സെക്ഷന്‍ എടുത്ത് ഗേറ്റ് യോഗ്യത നേടണം.

ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ് എന്നിവയില്‍ എം.എസ്‌സി. ഉള്ളവര്‍ക്ക് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ്, റിസര്‍ച്ച് സയന്റിസ്റ്റ് തസ്തികകളിലേക്ക് അവസരമുണ്ടാകാം. ടെസ്റ്റ്, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പുണ്ട്.

ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ട്രെയിനിങ് സ്‌കൂളിന്റെ ഓറിയന്റേഷന്‍ പ്രോഗ്രാം (ഒ.സി.ഇ.എസ്.) വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആറ്റമിക് എനര്‍ജി വകുപ്പിന്റെ ഏതെങ്കിലും യൂണിറ്റിലോ ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിലോ സയന്റിഫിക് ഓഫീസറായി നിയമനം ലഭിക്കാം. ഫിസിക്‌സില്‍ എം.എസ്‌സി. ഉള്ളവരെയും ഈ പദ്ധതിയിലേക്ക് പരിഗണിക്കും.

എം.എസ്‌സി. ഫിസിക്‌സ്/ന്യൂക്ലിയര്‍ ഫിസിക്‌സ് യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ എജ്യുക്കേഷന്‍ ബ്രാഞ്ചില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷിക്കാം. എന്‍ട്രന്‍സ് ടെസ്റ്റ്/ഇന്റര്‍വ്യൂ ഉണ്ട്.

സി.എസ്.ഐ.ആര്‍.- യു.ജി.സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയാല്‍ നിരവധി ഗവേഷണ, വികസന സ്ഥാപനങ്ങളില്‍ ജെ.ആര്‍.എഫ്./എസ്.ആര്‍.എഫ്. ഓടെ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാം. കൂടാതെ സര്‍വകലാശാല/കോളേജ് അധ്യാപക നിയമനത്തിന് അര്‍ഹതനേടുകയും ചെയ്യാം. ബി.എഡ്. എടുത്താല്‍ കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരാകാം.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Career Prospects of MSc Physics