ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ. ഇ.ഇ.) മെയിനിന് ഒരാള്‍ക്ക് മൂന്നു ചാന്‍സ് ആണുള്ളത്. ഈ വര്‍ഷത്തെ പരീക്ഷ രണ്ടുതവണ അഭിമുഖീകരിച്ചാല്‍ എന്റെ രണ്ടു ചാന്‍സ് നഷ്ടപ്പെടുമോ? -കൃഷ്ണനാഥ്, തിരുവനന്തപുരം
ഇല്ല. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജെ.ഇ. ഇ. മെയിന്‍ ഒരാള്‍ക്ക് തുടര്‍ച്ചയായ മൂന്നുവര്‍ഷത്തില്‍ അഭിമുഖീകരിക്കാം. ഒരു അക്കാദമിക് സെഷനിലേക്ക് രണ്ടു പരീക്ഷകള്‍ എന്നത് വിദ്യാര്‍ഥികള്‍ക്ക് 2019 പ്രവേശനംമുതല്‍ അനുവദിക്കുന്ന, ഒരു ആനുകൂല്യമാണ്. താത്പര്യത്തിനനുസരിച്ച് ഒരാള്‍ക്ക് ഇതില്‍ ഏതെങ്കിലും ഒരു പരീക്ഷയോ രണ്ടു പരീക്ഷകളുമോ അഭിമുഖീകരിക്കാം. ജനുവരി, ഏപ്രില്‍ മാസങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
ഒരു പരീക്ഷമാത്രം അഭിമുഖീകരിച്ചാലും രണ്ടും അഭിമുഖീകരിച്ചാലും ഒരു അക്കാദമിക് സെഷനിലെ പ്രവേശനത്തിനായുള്ള ശ്രമങ്ങളെ ഒരു ചാന്‍സായി മാത്രമേ കണക്കാക്കൂ.
നിങ്ങള്‍ പ്ലസ്ടു അവസാനവര്‍ഷ പരീക്ഷയെഴുതാന്‍ പോകുന്ന ഒരു വിദ്യാര്‍ഥിയാണെങ്കില്‍ നിലവിലെ വ്യവസ്ഥയനുസരിച്ച് 2020-ലെ ജെ.ഇ.ഇ. മെയിന്‍ (ഏതെങ്കിലും ഒന്നോ, രണ്ടുമോ) അഭിമുഖീകരിക്കാം. കൂടാതെ, താത്പര്യമുള്ളപക്ഷം 2021, 2022 വര്‍ഷങ്ങളിലും പരീക്ഷ അഭിമുഖീകരിക്കാന്‍ കഴിയും. അന്നും വര്‍ഷത്തില്‍ രണ്ടുപരീക്ഷവീതം ഉണ്ടെങ്കില്‍ രണ്ടും അഭിമുഖീകരിക്കാന്‍ കഴിയും.
വിശദവിവരങ്ങള്‍ jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Don't Miss It: ജെഇഇ മെയിന്‍ 2020: പരീക്ഷയ്ക്ക് മൂന്നുപേപ്പര്‍, ചോദ്യരീതിയില്‍ മാറ്റങ്ങള്‍
ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert
Content Highlights: Candidates can attend JEE Main three consecutive years