കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) വഴി ഐ.ഐ.എം. അല്ലാതെ അപേക്ഷിക്കാവുന്ന മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ഏതൊക്കെ?

അശോക്, തൃശ്ശൂര്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) വിവിധ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) സ്‌കോര്‍ ഉപയോഗിച്ച് ഒട്ടേറെ സ്ഥാപനങ്ങള്‍ അവരുടെ പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനം നടത്തുന്നുണ്ട്. ഓരോ വര്‍ഷത്തെയും കാറ്റ് വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച വിവരം ലഭ്യമാക്കും. 2021ലെ കാറ്റ് സ്‌കോര്‍ ഉപയോഗിക്കുന്ന ചില പ്രധാന സ്ഥാപനങ്ങള്‍ ഇവയാണ്:

* ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ്, ഫാക്കല്‍റ്റി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ബിസിനസ്, യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി * ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി * ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി

* ജവാഹര്‍ലാല്‍ നെഹ്രു സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, അസം യൂണിവേഴ്‌സിറ്റി * സി.ഇ.പി.ടി. യൂണിവേഴ്‌സിറ്റി അഹമ്മദാബാദ് * ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ്് ആനന്ദ് (ഇര്‍മ) ആനന്ദ് *നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടക, മംഗലാപുരം * ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബെംഗളൂരു * രാജഗിരി ബിസിനസ് സ്‌കൂള്‍, കൊച്ചി

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് ഭോപാല്‍ * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ്, പുണെ * നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി പുണെ * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് (എന്‍.ഐ.എസ്.എം.) * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് (നിറ്റി), മുംബൈ * ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ലിബ), ചെന്നൈ * ഭാരതിദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ബി.ഐ.എം.), തിരുച്ചിറപ്പളളി

* യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഹൈദരാബാദ് * ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഷുറന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ്, ഹൈദരാബാദ് * ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാന്‍പുര്‍ * ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്,  കൊല്‍ക്കത്ത

മറ്റുചില സ്ഥാപനങ്ങള്‍: * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വാറങ്കല്‍ (പിഎച്ച്.ഡി.) * മൗലാനാ ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഭോപാല്‍ (പിഎച്ച്.ഡി.) * നാഷണല്‍ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വഡോദര * ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരള, കാര്യവട്ടം, കേരള സര്‍വകലാശാല * കോളേജ് ഓഫ് എന്‍ജിനിയറിങ് ശ്രീകാര്യം, തിരുവനന്തപുരം

* മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ചെന്നൈ * അരുണ്‍ ജയ്റ്റ്‌ലി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഫരീദാബാദ് * കേരള കാര്‍ഷിക സര്‍വകലാശാല, വെള്ളാനിക്കര * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തിരാജ്, ഹൈദരാബാദ് * രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി (ആര്‍.ജി.ഐ.പി.ടി.), അമേഠി * എന്‍.ടി.പി.സി. സ്‌കൂള്‍ ഓഫ് ബിസിനസ്, നോയിഡ * ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, റൂര്‍ക്കി * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, ഹൈദരാബാദ് * ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പട്‌ന.

Content Highlights: Best Management Institutions