പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയാണ്. ബിരുദതലത്തില്‍ ഇക്കണോമിക്സ് പഠിക്കാന്‍ കേരളത്തിനുപുറത്തെ മികച്ച സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്. പ്രവേശനം എങ്ങനെയാണ്?- മീനാക്ഷി, ആലപ്പുഴ
ഇക്കണോമിക്സ് ബിരുദത്തിനുചേരാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) വഴി വിവിധ സര്‍വകലാശാലകളില്‍ അവസരമുണ്ട്. കേന്ദ്രസര്‍വകലാശാലകളും കോഴ്സുകളും: *ആന്ധ്രാപ്രദേശ് ബി.എസ് സി. (ഓണേഴ്സ്) *രാജസ്ഥാന് ഇന്റഗ്രേറ്റഡ് എം.എസ് സി. *തമിഴ്നാട് ഇന്റഗ്രേറ്റഡ് എം.എ. *കര്‍ണാടക ബി.എ. *സി.യു.സി.ഇ.ടി. പരിധിയില്‍വരുന്ന ബെംഗളൂരു ഡോ. ബി.ആര്. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഇന്റഗ്രേറ്റഡ് എം.എസ് സി.
മറ്റുസര്വകലാശാലകള്: *യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് ഇന്റഗ്രേറ്റഡ് എം.എ. *ബനാറസ് ഹിന്ദു സര്‍വകലാശാല വാരാണസി ബി.എ. (ഓണേഴ്സ്), *അലിഗഢ് മുസ്ലിം സര്‍വകലാശാല ബി.എ. (ഓണേഴ്സ്), *ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ന്യൂഡല്‍ഹി ബി.എ. (ഓണേഴ്സ്), *ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സ് പുണെ ബി.എസ്സി., *ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി മധ്യപ്രദേശ് ബി.എ., *വിശ്വഭാരതി ശാന്തിനികേതന്‍ ബി.എ., *ഡോ. ഹരിസിങ് ഗൗര്‍ വിശ്വവിദ്യാലയ സാഗര്‍ ബി.എ., *ഗുരു ഗാസിദാസ് വിശ്വവിദ്യാലയ ബിലാസ്പുര്‍ ബി.എ. (ഓണേഴ്സ്). പ്രവേശനം സര്‍വകലാശാലകളുടെ പ്രവേശന പരീക്ഷ/പ്രവേശനരീതിയനുസരിച്ചാണ്. വെബ്സൈറ്റ് കാണുക.
കോഴ്സ് ലഭ്യമായ ചില മുന്‍നിര കോളേജുകള്‍: ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്സിറ്റി (ഓണേഴ്സ്), ഹന്‍സ് രാജ് കോളേജ്, ഹിന്ദുകോളേജ്, ഇന്ദ്രപ്രസ്ഥ കോളേജ് ഫോര്‍ വിമണ്‍, കമലാ നെഹ്രു കോളേജ്, ലേഡി ശ്രീറാം കോളേജ് ഫോര്‍ വിമണ്‍, മിരാന്‍ഡാ ഹൗസ്, ശ്രീരാം കോളേജ് ഓഫ് കൊമേഴ്സ്, സെയ്ന്റ് സ്റ്റീഫന്‍സ് കോളേജ് (എല്ലാം ഡല്‍ഹി സര്‍വകലാശാല) ബി.എ (ഓണേഴ്സ്) പ്ലസ്ടു മാര്‍ക്ക് (നിശ്ചിത വിഷയങ്ങളിലേത്) പരിഗണിച്ചാണ് പ്രവേശനം.
പ്രസിഡന്‍സി കോളേജ്, ലയോള കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, സ്റ്റെല്ലാ മേരീസ് കോളേജ് (എല്ലാം ചെന്നൈ), പി.എസ്.ജി.ആര്. കൃഷ്ണമ്മാള്‍ കോളേജ് ഫോര്‍ വിമണ്‍, കോയമ്പത്തൂര്‍ ത്യാഗരാജാര്‍ കോളേജ് മധുര ബി.എ. സെയ്ന്റ് സേവിയേഴ്സ് കോളേജ് (കൊല്‍ക്കത്ത), രാമകൃഷ്ണമിഷന്‍ വിദ്യാമന്ദിര്‍ (ഹൗറ) ബി.എസ്സി. പ്രവേശനരീതിക്ക് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് കാണുക.
(ആസ്ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: Best college outside kerala to study Economics, ask expert